Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അക്ഷയ തൃതീയ ഏപ്രിൽ 26ന്, സ്വർണവില റെക്കോഡും തകർത്ത് കുതിക്കുന്നു

അക്ഷയ തൃതീയ ഏപ്രിൽ 26ന്, സ്വർണവില റെക്കോഡും തകർത്ത് കുതിക്കുന്നു
തിരുവനന്തപുരം , വെള്ളി, 24 ഏപ്രില്‍ 2020 (15:13 IST)
തിരുവനന്തപുരം: സ്വർണവില റെക്കോഡ് വിലയും ഭേദിച്ച് കുതിക്കുന്നു. ഒരു പവൻ സ്വർണത്തിന് 34,000 രൂപക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്ന് മാത്രം ഒരു പവന് 200 രൂപയാണ് കൂടിയത്. ഗ്രാമിന് 4,250 രൂപയാണ് സ്വർണവില. ഈ മാസം മാത്രം 2,400 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്.
 
കൊവിഡ് 19നെ തുടർന്നുള്ള ആഗോള സാമ്പത്തിക മേഖലയിലെ പ്രത്യാഘാതങ്ങളാണ് സ്വർണത്തിന്റെ വിലക്കയറ്റത്തിനും കാരണമാകുന്നത് മറ്റ് വിപണികളില്ലാത്തതും സുരക്ഷിതനിക്ഷേപമെന്ന നിലയിലും ആഗോളനിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് വില വർധനവിന് കാരണം.
 
ഇതിന് പുറമെ ഈ വർഷം ഏപ്രിൽ 26ന് അക്ഷയതൃതീയ ആഘോഷം കൂടി വരാനിരിക്കെ സ്വർണവില ഇനിയും ഉയരാനാണ് സാധ്യത. എന്നാൽ സ്വർണ വ്യാപാര സ്ഥാപനങ്ങൾക്ക് ലോക്ക് ഡൗൺ ഇളവുകളില്ലാത്തതിനാൽ സംസ്ഥാനത്തെ ജ്വല്ലറികൾ അക്ഷയ തൃതീയയ്ക്ക് അടഞ്ഞുകിടക്കും. കഴിഞ്ഞ അക്ഷയതൃതിയയ്‌ക്ക് സ്വർണവില ഗ്രാമിന്ന്== 2,945 രൂപയും പവന് 23,560 രൂപയുമായിരുന്നു വില.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രവാസികളെ കൊണ്ടുവരാൻ കേന്ദ്രസർക്കാരിനോട് ഇപ്പോൾ നിർദേശിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി