Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിദിനം 50 ലക്ഷം ഫാസ്റ്റാഗ് ഇടപാടുകൾ, പെട്ടിയിലാകുന്നത് 80 കോടിയോളം

പ്രതിദിനം 50 ലക്ഷം ഫാസ്റ്റാഗ് ഇടപാടുകൾ, പെട്ടിയിലാകുന്നത് 80 കോടിയോളം
, ഞായര്‍, 27 ഡിസം‌ബര്‍ 2020 (16:33 IST)
രാജ്യത്ത് പ്രതിദിന ഫാസ്റ്റാഗ് കളക്ഷൻ 80 കോടി കടന്നതായി ദേശീയ പാതാ അതോരിറ്റി. ഒരോ ദിവസവും 50 ലക്ഷത്തിലലധികം ഫാസ്റ്റാഗ് ട്രാൻസാക്ഷനുകളാണ് നടക്കുന്നത്. രാജ്യത്ത് ഇതേവരെ 2.20 കോടി ഫാസ്റ്റാഗുകൾ നൽകിയതായി ദേശീയ പാതാ അതോറിറ്റി വ്യക്തമാക്കി. ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ 70 ശതമാനത്തില്‍ അധികം വാഹനങ്ങളിലും ഫാസ്ടാഗ് സംവിധാനം ഒരുക്കി കഴിഞ്ഞു. ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഒരു വര്‍ഷം കൊണ്ട് 400 ശതമാനമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്.
 
2021 ജനുവരി ഒന്നു മുതൽ എല്ലാ വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയിട്ടുണ്ട്. ഫാറ്റ്സ് ടാഗുകൾ ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ ബൂത്ത് കടക്കാനാകില്ല എന്ന് മാത്രമല്ല വാഹനവുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങളും ലഭ്യമാകില്ല. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാൻ ഫാസ്ടാഗ് നിര്‍ബന്ധമാണ്. 2021 ഏപ്രില്‍ ഒന്ന് മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കാനും ഫാസ്ടാഗ് നിർബന്ധമാകും. അതേസമയം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ദേശീയ പാതകളിലെ ടോള്‍ബൂത്തുകള്‍ ഒഴിവാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി അടുത്തിടെ അറിയിച്ചിരുന്നു. ടോള്‍ പിരിക്കാന്‍ ജിപിഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ സംവിധാനം കൊണ്ടുവരുമെന്നായിരുന്നു നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതുവർഷത്തിൽ ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുകളുമായി വാട്ട്സ് ആപ്പ്