ഒറ്റ ദിവസം കൊണ്ട് ആസ്‌തിയിൽ 2.71 ലക്ഷം കോടി വർധനവ് നേടി ഇലോൺ മസ്‌ക്. ഹെട്‌സ് ഗ്ലോബൽ ഹോൾഡിങ്‌സ് ഒരു ലക്ഷം ടെസ് ല കാറുകൾക്ക് ഓർഡർ നൽകിയതാണ് ഇലോൺ മസ്‌കിന്റെ സമ്പത്ത് കുതിച്ചുയരാൻ ഇടയാക്കിയത്.
ഓർഡർ ലഭിച്ചതോടെ ടെസ് ലയുടെ ഓഹരി വില 14.9ശതമാനം കുതിച്ച് 1,045.02 ഡോളർ നിലവാരത്തിലെത്തി. ഇതോടെ റോയിട്ടേഴ്‌സിന്റെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും മൂല്യമേറിയ വാഹനനിർമാതാക്കളായി ടെസ്‌ല മാറി.
ബ്ലൂംബർഗിന്റെ തത്സമയ ശതകോടീശ്വരപട്ടികയുടെ ചരിത്രത്തിൽ ഒരൊറ്റദിവസം ഒരാൾ നേടുന്ന ഉയർന്ന ആസ്തിയാണ് മസ്‌ക് നേടിയത്. 23 ശതമാനം ഓഹരിവിഹിതമാണ് ടെസ്‌ലയിൽ മസ്‌കിനുള്ളത്. ചൈനീസ് വ്യവസായി സോങ് ഷാൻഷന്റെ കുപ്പിവെള്ള കമ്പനി വിപണിയിൽ ലിസ്റ്റ്‌ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ആസ്തിയിൽ ഒരൊറ്റദിവസം 32 ബില്യൺ വർധനവ് നേടിയിരുന്നു. ഇതാണ് 36 ബില്യൺ ഒറ്റദിവസത്തിൽ നേടികൊണ്ട് മസ്‌ക് തിരുത്തിയത്.