ആഭ്യന്തര വിമാനയാത്രാ നിരക്ക് വർദ്ധിപ്പിച്ചു. രാജ്യത്തിനകത്തെ വിമാനയാത്രയ്‌ക്കുള്ള കുറഞ്ഞ നിരക്കിൽ 13 മുതൽ 19 ശതമാനത്തോളം വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ജൂൺ ഒന്ന് മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
40 മിനിറ്റ് വരെ ദൈർഘ്യമുള്ള ആഭ്യന്തര വിമാനയാത്രകളുടെ ടിക്കറ്റ് നിരക്ക് 2,3000 നിന്നും 2,600 വരെ ഉയർത്തിയിട്ടുണ്ട്. നിലവിലെ ടിക്കറ്റ് നിരക്കിൽ നിന്നും 13 ശതമാനം കൂടുതലാണിത്. 40 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ ദൈർഘ്യമുള്ള യാത്രകൾക്ക് 2900 രൂപയിൽ നിന്നും 3300 ആയി ഉയർത്തിയിട്ടുണ്ട്.
ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ യാത്രകൾക്ക് 4,000 രൂപ,
ഒന്നര മണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെ 4,700. രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെ 6,100 രൂപ,മൂന്ന് മുതൽ മൂന്നര മണിക്കൂർ വരെ 7,400 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
കൊവിഡ് വ്യാപനത്തേ തുടർന്നുള്ള നിയന്ത്രണങ്ങളും വിമാന യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവുമാണ് ടിക്കറ്റ് നിരക്ക് കൂട്ടാൻ കാരണം.