അഞ്ച് മരുന്നുകളുടെ ഉത്പാദനം നിർത്താൻ പതഞ്ജലി ഉത്പന്നങ്ങളുടെ നിർമാതാക്കളായ ദിവ്യാ ഫാർമസിക്ക് ഉത്തരാഖണ്ഡ് ആയുർവേദ യുനാനി ലൈസൻസിങ് അതോറിറ്റിയുടെ നിർദേശം. ഈ മരുന്നുകളൂടെ ചേരുവകളും നിർമാണ ഫോർമുലയും അറിയിക്കാൻ അതോറിറ്റി നിർദേശിച്ചു.
ബിപിഗ്രിറ്റ്,മധുഗ്രിറ്റ്,തൈറോഗ്രിറ്റ്,ലിപിഡോം, ഐഹ്രിറ്റ് എന്നിവയുടെ നിർമാണ വിവരങ്ങൾ അറിയിക്കാനാണ് ബാബ രാംദേവിൻ്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് നിർദേശം നൽകിയിട്ടുള്ളത്. നിർമാണ വിവരങ്ങൾ അതോറിറ്റി അംഗീകരിച്ചാൽ തുടർന്നും ഇവയുടെ ഉത്പാദനം നടത്താമെന്ന് ദിവ്യാ ഫാർമസിക്ക് നൽകിയ നോട്ടീസിൽ പറയുന്നു.
ഉത്തരാഖണ്ഡിൽ നിന്നുള്ള ഡോക്ടർ കെ വി ബാബു നൽകിയ പരാതിയിലാണ് ഉത്തരാഖണ്ഡ് അതോറിറ്റിയുടെ നടപടി.