Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മോദി ഇന്ത്യയെ അമ്മാനമാടുന്നു, നോട്ടുനിരോധനം വിവരക്കേട്: തോമസ് ഐസക്ക്

മോദി ഇന്ത്യയെ അമ്മാനമാടുന്നു, നോട്ടുനിരോധനം വിവരക്കേട്: തോമസ് ഐസക്ക്
തിരുവനന്തപുരം , തിങ്കള്‍, 6 നവം‌ബര്‍ 2017 (18:02 IST)
വാചകമടിയില്‍ അഭിരമിച്ചുകഴിയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ അമ്മാനമാടുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നടത്തിയ നോട്ടുനിരോധനം വിവരക്കേടാണെന്നും ഐസക്ക് ആക്ഷേപിച്ചു.
 
നോട്ടുനിരോധനം നടന്ന് ഒരുവര്‍ഷം തികയുന്നതിന്‍റെ പശ്ചാത്തലത്തില്‍ മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. നോട്ടുനിരോധനം കൊണ്ട് ദോഷമല്ലാതെ ഒരുഗുണവും ഉണ്ടായിട്ടില്ല. അത് മോദിയുടെ ഒരു സാമ്പത്തിക കൂടോത്രമായിരുന്നു. രാജ്യത്തെ നിക്ഷേപാന്തരീക്ഷം തകര്‍ക്കാന്‍ മാത്രമേ അത് ഉപകരിച്ചുള്ളൂ - തോമസ് ഐസക്ക് പറഞ്ഞു. 
 
നല്ല സ്പീഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ ടയര്‍ കുത്തിപ്പൊട്ടിക്കുന്നതിന് തുല്യമാണിത്. നാഗ്‌പൂരിലുള്ള ചില ഉപദേശകരാണ് ഈ സാമ്പത്തിക കൂടോത്രത്തിന് പിന്നില്‍. പാകിസ്ഥാനെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയപ്പോള്‍ നല്ല കൈയടി കിട്ടി. എങ്കില്‍ രാജ്യത്തെ കള്ളപ്പണക്കാര്‍ക്കുനേരെയും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താമെന്നൊക്കെ പ്രഖ്യാപിച്ച് രാജ്യത്തെ അമ്മാനമാടി. ഇങ്ങനെയല്ല രാജ്യം ഭരിക്കേണ്ടത് - തോമസ് ഐസക് പറഞ്ഞു.
 
നോട്ടുനിരോധനം മൂലം മൂന്നരലക്ഷം കോടിരൂപയുടെയെങ്കിലും ഉത്പാദനനഷ്ടം ഇന്ത്യയ്ക്ക് സംഭവിച്ചു. രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തെ ആത്മവിശ്വാസത്തിന്റെ അന്തരീക്ഷം നഷ്ടമായി. സാമ്പത്തിക രംഗത്തെ ഡിജിറ്റല്‍വത്കരണമൊക്കെ വെറും വാചകമടി മാത്രമായി - തോമസ് ഐസക് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിന്ദുക്കള്‍ സിനിമ കണ്ടതിനാലാണ് കമല്‍ഹാസന്‍ താരമായത്: ജന ജാഗരണ സമിതി