ഡൽഹി: ഇ-കൊമേഴ് സ്ഥാപനനങ്ങളുമായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ പരമാവധി കുറയ്ക്കാൻ മുന്നറിയിപ്പ് നൽകി സർക്കാരിന്റെ സൈബർ സുരക്ഷാ ഏജൻസി ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സ്ഥാപനങ്ങളിൽ ഇടപാടുകൾ വർധിച്ചതോടെയാണ് തട്ടിപ്പുകാർ ഇ-മൊമേഴ്സ് ഉപയോക്താക്കളെ ലക്ഷ്യംവയ്ക്കാൻ തുടങ്ങിയത്.
എഎസ്‌പി നെറ്റ് 4.0.30319, മൈക്രോസോഫ്റ്റിന്റെ ഐഐഎസ് സർവറിൽ ഹോസ്റ്റുചെയ്തിട്ടുള്ള സൈറ്റുകളും ലിനക്സ്, അപ്പാച്ചെ, മൈഎസ്ക്യുഎൽ, പിഎച്ച്പി പ്ലാറ്റ്ഫോമുകളിലുള്ള ഇ കൊമേഴ്സ് സൈറ്റുകളിൽ നിന്നും വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ഇടപാട് നടത്തുമ്പോൾ ഇടനിലക്കാരായ സൈറ്റുകൾ ഉപയോക്താവിന്റെ കാർഡ് വിവരങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. സുരക്ഷിതമല്ലാത്ത ഇത്തരം സർവറുകൾ ഹാക്ക് ചെയ്താണ് തട്ടിപ്പ്.