Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അപേക്ഷാ ഫോം പുരിപ്പിയ്ക്കേണ്ട, നിമിഷങ്ങൾക്കുള്ളിൽ PAN ലഭിയ്ക്കും, പദ്ധതിയുമായി കേന്ദ്ര സർക്കാർ

അപേക്ഷാ ഫോം പുരിപ്പിയ്ക്കേണ്ട, നിമിഷങ്ങൾക്കുള്ളിൽ PAN ലഭിയ്ക്കും, പദ്ധതിയുമായി കേന്ദ്ര സർക്കാർ
, വെള്ളി, 7 ഫെബ്രുവരി 2020 (14:26 IST)
ആധാർ നമ്പർ നൽകി നിമിഷങ്ങൾക്കകം പാൻ നൽകുന്ന പദ്ധതി ഉടൻ നടപ്പിലാക്കാൻ കേന്ദ്രസർക്കർ. പദ്ധതി ഈ മാസം തന്നെ പ്രാബല്യത്തിൽ വരും. ഇതോടെ പാൻ ലഭിയ്ക്കുന്നതിന് നീണ്ട അപേക്ഷാ ഫോം പൂരിപ്പിയ്ക്കേണ്ട അവസ്ഥ ഒഴിവാകും. പാൻ നിമിഷങ്ങൾക്കകം തന്നെ ലഭ്യമാവുകയും ചെയ്യും. റവന്യു സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡ്യയാണ് പദ്ധതി ഈ മാസം തന്നെ ആരംഭിയ്ക്കന്നതായി വ്യക്തമാക്കിയത്.
 
ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ പാൻ കാർഡ് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പ്രത്യേക സംവിധാനം തന്നെ ഒരുക്കും. ആധാർ നമ്പർ നൽകി പാൻ കാർഡ് ലഭ്യമാക്കുന്ന സംവിധാനമാണ് നിലവിൽ വരുന്നത്. ആധാർ വിവരങ്ങൾ നൽകുന്ന വേളയിൽ തന്നെ മൊബൈൽ ഫോണിലേയ്ക്ക് ഓടിപി വരും. ഒടിപി ഉപയോഗിച്ച് ആധാർ വിവരങ്ങൾ പരിശോധിച്ച ശേഷം ഉടൻ തന്നെ പാൻ നൽകും.
 
തുടർന്ന് പാൻ കാർഡ് ഡൗൺലോഡ് ചെയ്ത് ഉപയോഗിയ്ക്കാം. അപേക്ഷകന്റെ മേൽ വിലാസത്തിലേയ്ക്ക് പാൻ കാർഡ് അയച്ചുകൊടുക്കുന്ന നടപടി ക്രമങ്ങൾ ലഘൂകരിയ്ക്കുന്നതിന് ഉൾപ്പടെ പുതിയ സംവിധാനം സഹായിയ്ക്കും. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് മാർച്ച് 31 വരെ ആദായ നികുതി വകുപ്പ് സമയം അനുവദിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹെക്ടറിന് പിന്നാലെ ഗ്ലോസ്റ്റർ, വാഹനത്തെ ഓട്ടോ എക്സ്‌പോയിൽ അവതരിപ്പിച്ച് എംജി !