Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അക്ഷയതൃതീയ: കേരളത്തിൽ വിറ്റുപോയത് 4,000 കിലോ സ്വർണം!

അക്ഷയതൃതീയ: കേരളത്തിൽ വിറ്റുപോയത് 4,000 കിലോ സ്വർണം!
, ബുധന്‍, 4 മെയ് 2022 (13:42 IST)
അക്ഷയതൃതീയ ദിന‌മായ ഇന്നലെ സംസ്ഥാനത്ത് ഏകദേശം 4,000 കിലോ സ്വർണവില്പന നടന്നെന്ന് റിപ്പോർട്ട്. കേരളത്തിൽ 2000-2250 കോടി രൂപയുടെ വ്യാപാരമാണ് നടന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്ത്യയൊട്ടാകെ 15,000 കോടി രൂപയുടെ സ്വർണവ്യാപാരമാണ് നടന്നത്.
 
സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയ തൃതിയയെ കണക്കാക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ഒറ്റദിന സ്വർണവ്യപാരം നടക്കുന്നത് അക്ഷയ തൃതീയയിലാണ്. സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് മാറിയതും ഇത്തവണ വ്യാപാരത്തിന് ഉണർവ് നൽകി. 2020,21 വർഷങ്ങളിൽ കൊവിഡിനെ തുടർന്ന് ഓൺലൈനിലാണ് അക്ഷയതൃതീയ വ്യാപാരം നടന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ച; കോഴിക്കോട് വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി