Select Your Language

Notifications

webdunia
webdunia
webdunia
webdunia

98 രൂപയ്ക്ക് 16ജിബി ഡാറ്റ ?!; 'ഡാറ്റ ഓണ്‍ ഡിമാന്‍ഡ്' ഓഫറുമായി എയര്‍സെല്‍

16ജിബി ഡാറ്റ 98 രൂപയ്ക്ക്: വേഗമാകട്ടേ!

98 രൂപയ്ക്ക് 16ജിബി ഡാറ്റ ?!; 'ഡാറ്റ ഓണ്‍ ഡിമാന്‍ഡ്' ഓഫറുമായി എയര്‍സെല്‍
, വെള്ളി, 16 ജൂണ്‍ 2017 (15:32 IST)
ടെലികോം മേഖലയിലെ മത്സരം അവസാനമില്ലാതെ തുടരുകയാണ്. ഇപ്പോള്‍ ഇതാ പുതിയൊരു ഓഫറുമായി എയര്‍സെല്‍ രംഗത്തെത്തിയിരിക്കുന്നു. 'ഡാറ്റ ഓണ്‍ ഡിമാന്‍ഡ്' എന്നാണ് ഈ പുതിയ ഓഫറിന്റെ പേര്. ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകര്യാര്‍ത്ഥം ഡാറ്റ ഉപയോഗപ്പെടുത്തുന്നതിനും അതില്‍ കാര്യമായ നിയന്ത്രണം നല്‍കുന്നതിനും ഈ പുതിയ ഓഫര്‍ സഹായകമാണ്. 
 
നിത്യേന ഒരു ജിബി ഡാറ്റ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യം വയ്ക്കുന്ന 9 രൂപയുടെ സൂപ്പര്‍ ഡിസ്‌ക്കൗണ്ട് ഓഫറാണ് ഒന്ന്. കൂടാതെ 65 രൂപയുടേയും 98 രൂപയുടേയും ഓഫറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ 65 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഒരു ജിബി 3ജി ഡാറ്റ വീതം നാലു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. എന്നാല്‍ 98 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി 3ജി ഡാറ്റയാണ് 8 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നത്.
 
കൊല്‍ക്കത്ത, പശ്ചിമബംഗാള്‍, ബീഹാര്‍, ഒഡീഷ്യ, നോര്‍ത്ത് ഈസ്റ്റ്, ആസാം എന്നിവിടങ്ങളിലാണ് 'ഡാറ്റ ഓണ്‍ ഡിമാന്‍ഡ്' എന്ന ഓഫര്‍ ലഭ്യമാകുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇരുട്ടത്ത് കത്തിയെടുത്തു വീശിയപ്പോള്‍ സംഭവിച്ചത്’; സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് മനപൂര്‍വമല്ലെന്ന് യുവതി - ഫോണ്‍ സംഭാഷണം പുറത്ത്