50 ശതമാനം കാഷ്ബാക്കും അണ്‍ലിമിറ്റഡ് കോളുകളും; ഞെട്ടിക്കുന്ന ഓഫറുകളുമായി ബിഎസ്എന്‍എല്‍
ബിഎസ്എന്‍എല്‍ നല്കുന്നു 50 ശതമാനം കാഷ്ബാക്ക്
ദസറയോടനുബന്ധിച്ച് കിടിലന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍. രാജ്യത്താകമാനമുള്ള പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 50 ശതമാനം കാഷ്ബാക്ക് നല്കുന്ന വിജയ് ഓഫറുമായാണ് കമ്പനി എത്തിയിരിക്കുന്നത്. 42 രൂപ ,44 രൂപ ,65 രൂപ ,69 രൂപ ,88 രൂപ എന്നിവയുടെ സ്പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ റീച്ചാര്‍ജ് ചെയ്യുന്ന വേളയില്‍ നല്കുന്ന പകുതി തുക ടോക്ക് ടൈം ആയി തിരികെ ലഭ്യമാകുന്ന ഓഫറാണ് ആദ്യത്തേത്.
അതോടൊപ്പം സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 30 വരെ ബിഎസ്എന്‍എല്‍ ഓണ്‍ലൈന്‍ വഴിയോ ആപ്പ് വഴിയോ ചെയ്യുന്ന 30 രൂപയുടെ റീച്ചാര്‍ജിന് ഫുള്‍ ടോക്ക് ടൈമും ലഭ്യമാകും. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഫ്രീഡം ഓഫറിന് ശേഷം ബിഎസ്എന്‍എല്‍ നല്കുന്ന പ്രത്യേക ഓഫറാണ് വിജയ്.
സ്പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ റീച്ചാര്‍ജ് ചെയ്യുന്ന ഉപഭോകതാക്കള്‍ക്ക് ഇരട്ടി ഡാറ്റയാണ് ഫ്രീഡം ഓഫറില്‍ ബിഎസ്എന്‍എല്‍ നല്‍കിയിരുന്നത്. കൂടാതെ സിക്സര്‍ എന്ന പേരില്‍ 60 ദിവസത്തെ വാലിഡിറ്റിയില്‍ ദിവസേന 2 ജിബി ഡാറ്റയും സൌജന്യ അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കുന്ന 666 രൂപയുടെ ഓഫറും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരുന്നു.