Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോക്സ്‌വാഗണ്‍ എൻട്രിലെവൽ സെഡാൻ ‘വെന്റോ ഹൈ‌ലൈൻ പ്ലസ്‘ ഇന്ത്യയിലേക്ക് !

ഫോക്സ്‌വാഗൺ വെന്റോ ടോപ്പ് വേരിയന്റ് അവതരിച്ചു

ഫോക്സ്‌വാഗണ്‍ എൻട്രിലെവൽ സെഡാൻ ‘വെന്റോ ഹൈ‌ലൈൻ പ്ലസ്‘ ഇന്ത്യയിലേക്ക് !
, വ്യാഴം, 2 ഫെബ്രുവരി 2017 (10:37 IST)
ഫോക്സ്‌വാഗണിന്റെ എൻട്രിലെവൽ സെഡാൻ വെന്റോയുടെ ഒരു ടോപ്പ്-എന്റ് വേരിയന്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ‘വെന്റോ ഹൈ‌ലൈൻ പ്ലസ്‘ എന്ന പേരില്‍ വിപണിയിലെത്തിയ ഈ വേരിന്റ് ഫോക്സ്‌വാഗൺന്റെ എല്ലാ ഡീലർഷിപ്പുകളിലും ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.  ഡിഎസ്ജി ടിഎസ്ഐ ഗിയർബോക്സ് ഉൾപ്പെടുത്തിയുള്ള പുത്തൻ വേരിയന്റിന്റെ ആദ്യ ബ്യാച്ച് ഇതിനകം തന്നെ ഡീലർഷിപ്പുകളിൽ എത്തിയിട്ടുണ്ട്.
 
ഡെ ടൈം റണ്ണിംഗ് ലാമ്പോടുകൂടിയ എൽഇഡി ഹെഡ്‌ലാമ്പ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നീ പ്രത്യേകതകളൊഴിച്ചാല്‍ വെന്റോ ഹൈലൈൻ വേരിയന്റിലുള്ള അതെ ഫീച്ചറുകൾ തന്നെയാണ് ഈ ഹൈലൈൻ പ്ലസിലുമുള്ളത്. പഴയമോഡലിനേക്കാള്‍ ഏതാണ്ട് 80,000 രൂപയോളം അധികമായിരിക്കും ഈ വാഹനത്തിനെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
webdunia
ഹോണ്ട സിറ്റി ടോപ്പ് വേരിയന്റ് ഡെസ്എക്സ് മോഡലുകളായിരിക്കും വെന്റോ ഹൈലൈൻ പ്ലസിന്റെ പ്രധാന എതിരാളികള്‍. ഫോക്സ്‌വാഗൺ വെന്റോ എച്ച്എൽ പ്ലസ് 1.6 പെട്രോൾ എംടിയ്ക്ക് 11.39ലക്ഷവും ഫോക്സ്‌വാഗൺ വെന്റോ എച്ച്എൽ പ്ലസ് 1.5 ടിഡിഐ എംടിയ്ക്ക് 12.81ലക്ഷവും ഫോക്സ്‌വാഗൺ വെന്റോ എച്ച്എൽ പ്ലസ് 1.2ടിഎസ്ഐ ഡിഎസ്ജി എടിയ്ക്ക് 12.67ലക്ഷവും ഫോക്സ്‌വാഗൺ വെന്റോ എച്ച്എൽ പ്ലസ് 1.5 ടിഡിഐ ഡിഎസ്ജി എടിയ്ക്ക് 14.09ലക്ഷവുമാണ് ഷോറൂം വില.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ... നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ സ്പീഡ് കൂട്ടാം !