Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

1000 സിസി ബുള്ളറ്റുമായി ബൈക്കുകളുടെ രാജാവ് റോയൽ എൻഫീൽഡ് !

1000 സിസി ബുള്ളറ്റ്, മെയ്ഡ് ഇൻ ഇന്ത്യ

1000 സിസി ബുള്ളറ്റുമായി ബൈക്കുകളുടെ രാജാവ് റോയൽ എൻഫീൽഡ് !
, ചൊവ്വ, 15 ഓഗസ്റ്റ് 2017 (11:56 IST)
രാജ്യത്തെ ഏറ്റവും പ്രശസ്തമായ ബൈക്കാണ് റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇപ്പോള്‍ ഇതാ 350 സിസിയിലും 500 സിസിയിലും കുതിക്കുന്ന ഈ ബൈക്കുകൾക്ക് 1000 സിസിയുള്ള എൻജിനുമായി എത്തിയിരിക്കുന്നു ഓസ്ട്രേലിയൻ സ്വദേശി പോൾ കാർബെറി. റോയൽ എൻഫീൽഡിന്റെ തന്നെ എൻജിൻ ഉപയോഗിച്ച് നിർമിക്കുന്ന ഈ 1000 സിസി ബൈക്കിന് കാർബെറി എൻഫീൽഡ് എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ഏകദേശം 4.96 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ് ഷോറൂം വില.  
 
ഇന്ത്യയിൽ അടുത്തിടെ പ്രദർശിപ്പിച്ച ബൈക്കിന്റെ ബുക്കിങ് ഉടൻ ആരംഭിക്കുമെന്നാണ്  സൂചന. റോയൽ എൻഫീൽഡിന്റെ ഘടകങ്ങൾ ഉപയോഗിച്ചു തന്നെയാണ് ഈ കാർബെറി ബുള്ളറ്റും നിര്‍മിക്കുന്നത്. എൻഫീൽഡിന്റെ 500 സിസി എൻജിനെ ആധാരമാക്കിയാണ് 1000 സിസി വി ട്വിൻ എൻജിൻ നിർമ്മിച്ചിരിക്കുന്നത്. 4800 ആർപിഎമ്മിൽ 56.32 ബിഎച്ച്പി കരുത്തും 5250 ആർപിഎമ്മിൽ 108 എൻഎം ടോർക്കുമാണ് ഈ എഞ്ചിന്‍ ഉൽപാദിപ്പിക്കുക. അഞ്ച് സ്പീഡാണ് ഗിയർബോക്സ്.
 
2011ലാണ് കാർബെറി ബുള്ളറ്റ് ഓസ്ട്രേലിയയിലെ നിർമാണം അവസാനിപ്പിച്ചത്. ഡീം എൻജിൻ ആന്റ് മോഡിഫിക്കേഷൻസ് എന്ന കമ്പനിയാണ് ഇപ്പോള്‍ കാർബെറി ബുള്ളറ്റിന് ഇന്ത്യയിൽ രണ്ടാം ജന്മം ഒരുക്കിയിരിക്കുന്നത്. ഓസ്ട്രേലിയയിലെ പ്രവർത്തനം പൂര്‍ണമായും അവസാനിപ്പിച്ച് ഛത്തീസ്‌ഗഢിലുള്ള ബിലാഹിയിലാണ് പുതിയ നിർമ്മാണ യൂണിറ്റ്. അതേസമയം ഈ ബുള്ളറ്റ് ഇന്ത്യയിൽ വിപണിയിൽ എന്നാണ് എത്തുകയെന്നും ഇന്ത്യയില്‍ എത്രയായിരിക്കും വിലയെന്നും റിപ്പോര്‍ട്ടുകളില്‍ ഇല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിസിയുടെ മുഖത്ത് സ്ത്രീകളുടെ തുപ്പല്‍! പി സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് ആഷിഖ് അബുവും ദീപാ നിശാന്തും