Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂലൈ ഒന്നിന് ജി‌എസ്‌ടി നിലവില്‍ വരുന്നു, ചെറുകാറുകള്‍ക്ക് വില കൂടും

ജൂലൈ ഒന്നിന് ജി‌എസ്‌ടി നിലവില്‍ വരുന്നു, ചെറുകാറുകള്‍ക്ക് വില കൂടും
മുംബൈ , വ്യാഴം, 1 ജൂണ്‍ 2017 (20:49 IST)
ജൂലൈ ഒന്നിന് ജി എസ് ടി അഥവാ ചരക്കുസേവന നികുതി നിലവില്‍ വരികയാണ്. ഇതിനായി നികുതി ഘടന നിശ്ചയിച്ചുകഴിഞ്ഞു. ജി എസ് ടി വരുന്നതോടെ ചെറുകാറുകളുടെ വിലയില്‍ വന്‍ ഉയര്‍ച്ച ഉണ്ടാകുമെന്നാണ് കരുതുന്നത്. 1200 സിസിയില്‍ താഴെ ശേഷിയും നാലു മീറ്ററില്‍ താഴെ നീളവുമുള്ള പെട്രോള്‍ കാറുകള്‍ക്ക് 28 ശതമാനം നികുതിയും ഒരു ശതമാനം സെസുമാണ് നിശ്ചയിച്ചിരിക്കുന്നത്.
 
ചെറു പെട്രോള്‍ കാറുകള്‍ക്ക് രണ്ടു മുതല്‍ നാലു ശതമാനം വരെ വില വര്‍ദ്ധനവ് ഉണ്ടായേക്കും. 1500 സിസിയില്‍ താഴെയുള്ള ഡീസല്‍ കാറുകള്‍ക്ക് നാലു മുതല്‍ ആറുശതമാനം വരെയും വില വര്‍ദ്ധന ഉണ്ടാകാന്‍ സാധ്യതയുണ്ട്.
 
കല്‍ക്കരിക്ക് അഞ്ചുശതമാനം നികുതിയും ടണ്ണിന് 400 രൂപ വീതം ലെവിയും ആകും. കാപ്പി, ഭക്‍ഷ്യഎണ്ണ തുടങ്ങിയവയ്ക്ക് അഞ്ചുശതമാനം നിരക്കിലായിരിക്കും നികുതി. 1211 ഉത്പന്നങ്ങളുടെ നികുതി നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും 18 ശതമാനം നികുതിയില്‍ വരുന്നവയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഎസ്ടി ജൂലൈയില്‍ പ്രാബല്യത്തില്‍; ഇന്‍‌ഷൂറന്‍‌സ്- ബാങ്ക് മേഖലകളില്‍ ആശങ്കകള്‍ തുടരുന്നു