Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിപ്പിനു വിരാമം; നിരത്തില്‍ അത്ഭുതം സൃഷ്ടിക്കാന്‍ ടെസ്‌ല ‘മോഡൽ 3’ വിപണിയിലേക്ക് !

ടെസ്‌ല മോഡൽ 3 ഈ മാസം വിപണിയിൽ

കാത്തിരിപ്പിനു വിരാമം; നിരത്തില്‍ അത്ഭുതം സൃഷ്ടിക്കാന്‍ ടെസ്‌ല ‘മോഡൽ 3’ വിപണിയിലേക്ക് !
, ചൊവ്വ, 4 ജൂലൈ 2017 (09:24 IST)
ലോകം കാത്തിരിക്കുന്ന വൈദ്യുത കാറായ ‘മോഡൽ 3’ യുടെ ഉൽപാദനവും വിതരണവും ഈ മാസം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ നിർമാതാക്കൾ. ഇതിനായുള്ള എല്ലാ അനുമതികളും ലഭിച്ചതായും ആദ്യം നിശ്ചയിച്ചതിനേക്കാൾ രണ്ടാഴ്ച മുൻപു നിർമാണം ആരംഭിക്കാന്‍ കഴിയുമെന്നും ടെസ്‌ല കമ്പനി മേധാവി എലൻ മസ്ക് പറഞ്ഞു. ആദ്യം ബുക്ക് ചെയ്ത 30 പേർക്ക് ഈ മാസം 28നു തന്നെ കാർ കൈമാറാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
 
ഓഗസ്റ്റ് മാസത്തില്‍ 100 കാറുകള്‍ സെപ്റ്റംബറിൽ 1500 കാറുകള്‍ എന്നിങ്ങനെയാകും ഉൽപാദിപ്പിക്കപ്പെടുന്ന കാറുകളുടെ എണ്ണം. ഡിസംബർ ആകുമ്പോഴേക്കും അത് മാസം 20000 കാറിലെത്തും. 2018 ആകുന്നതോടെ‍ ആഴ്ചയിൽ 10000 കാർ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 35000 ഡോളര്‍(22.5 ലക്ഷം രൂപ) ആണ് ടെസ്‌ല മോഡൽ 3 യുടെ യുഎസ് വില. ഇന്ത്യയിലും ഒട്ടേറെപ്പേരാണ് ഈ കാര്‍ ബുക്ക് ചെയ്തു കാത്തിരിക്കുന്നത്.
 
ആദ്യത്തെ പ്രഖ്യാപനമനുസരിച്ച് കാർ വിപണിയിലെത്തിക്കുന്നതിനുള്ള ശേഷി കമ്പനിക്കുണ്ടോ എന്ന ആശങ്ക വ്യാപകമായിരുന്നു. നേരത്തേയുള്ള രണ്ടു മോഡലുകൾക്കും ഇത്തരം പ്രശ്നങ്ങൾ നേരിട്ടിരുന്നതാണ് വിപണിയിലെ ഈ ആശങ്കയ്ക്കു കാരണം. എന്നാൽ ഇന്നലത്തെ പ്രഖ്യാപനത്തോടെ കമ്പനിയുടെ  ഉപയോക്താക്കളും ഓഹരിയുടമകളും ആവേശത്തിലായിരിക്കുകയാണ്. മോഡൽ 3 സെഡാൻ ഒരു തവണ ഫുൾ ചാർജ് ചെയ്താൽ 346 കിലോമീറ്റർ ഓടുമെന്നും കമ്പനി അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു രാജ്യം ഒരൊറ്റ നികുതി; വില കുറയുന്ന 101 ഉത്പന്നങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം