Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഐഫോൺ ഇനി ടാറ്റ നിർമിക്കും, ദക്ഷിണേന്ത്യയിലെ നിർമാണകമ്പനി ഏറ്റെടുക്കുന്നു

ഐഫോൺ ഇനി ടാറ്റ നിർമിക്കും, ദക്ഷിണേന്ത്യയിലെ നിർമാണകമ്പനി ഏറ്റെടുക്കുന്നു
, ചൊവ്വ, 10 ജനുവരി 2023 (20:27 IST)
ആപ്പിളിന് വേണ്ടി ഐ ഫോൺ ഇനി ടാറ്റ നിർമിക്കും. ദക്ഷിണേന്ത്യയിലെ നിർമാണ പ്ലാൻ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഫാക്ടറി ഉടമകളായ തായ്വാനിലെ വിസ്ട്രോൺ കോർപ്പറേഷനുമായുള്ള ചർച്ചകൾ മാസങ്ങളായി തുടർന്ന് വരികയാണ്.
 
ഐഫോണിൻ്റെ ഘടകഭാഗങ്ങൾ സംയോജിപ്പിക്കുകയാണ് വിസ്ട്രോൺ ചെയ്യുന്നത്. യുഎസുമായുള്ള രാഷ്ട്രീയ സംഘർഷങ്ങളും കൊവിഡ് തടസ്സങ്ങളും മൂലം ചൈനയിലെ നിർമാണ ഫാക്ടറികൾ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുന്ന സാഹചര്യത്തിലാണ് ടാറ്റയുടെ ഇടപെടൽ. വിസ്ട്രോണിൻ്റെ 2.2 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഫാക്ടറി ബെംഗളൂരിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള ഹൊസൂരിലാണ് പ്രവർത്തിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാട് ട്രൈയിനിൽ വൻ ലഹരിമരുന്ന് വേട്ട, കോടികൾ വിലവരുന്ന ചരസ് പിടിച്ചെടുത്തു