നാലുദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമമിട്ട് സൂചികകൾ വ്യാപാര ആഴ്‌ചയിലെ ആദ്യ ദിനം മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്‌തു. റിയാൽറ്റി, മെറ്റൽ, പവർ ഓഹരികളാണ് കുതിപ്പിന് നേതൃത്വം നൽകിയത്.
ദിനവ്യാപാരത്തിനിടെ സെൻസെക്‌സ് 595 പോയന്റ് ഉയർന്നെങ്കിലും നേരിയതോതിൽ താഴ്ന്ന് 533.74 പോയന്റ് നേട്ടത്തിൽ 59,299.32ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 159.30 പോയന്റ് ഉയർന്ന് 17,691.30ലുമെത്തി.
മെറ്റൽ, റിയൽറ്റി സൂചിക 2-3 ശതമാനംവരെ ഉയർന്നു. പവർ, ഫാർമ, ഐടി, ക്യാപിറ്റൽ ഗുഡ്സ്, പൊതുമേഖല ബാങ്ക് ഓഹരികളിലും നിക്ഷേപ താൽപര്യം പ്രകടമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ സ്മോൾക്യാപ് സൂചിക റെക്കോഡ് ഉയരമായ 28,664 തൊട്ടു.