Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സെൻസേഷണൽ സെൻസെക്‌സ്, ചരിത്രത്തിലാദ്യമായി 60,000 പിന്നിട്ട് സെൻസെക്‌സ്, നി‌ഫ്‌റ്റി 17,900ന് മുകളിൽ

സെൻസേഷണൽ സെൻസെക്‌സ്, ചരിത്രത്തിലാദ്യമായി 60,000 പിന്നിട്ട് സെൻസെക്‌സ്, നി‌ഫ്‌റ്റി 17,900ന് മുകളിൽ
, വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (12:29 IST)
മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ട് സെൻസെക്‌സ്. ചരിത്രത്തിലാദ്യമായി സെൻസെക്‌സ് 60,000 പോയന്റ് കടന്നു. നിഫ്റ്റിയാകട്ടെ 17,900വും പിന്നിട്ടു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 325 പോയന്റ് നേട്ടത്തിൽ 60,211ലും നിഫ്റ്റി 93 പോയന്റ് ഉയർന്ന് 17,916ലുമെത്തി. ആഗോളവിപണികളിലെ നേട്ടമാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്.
 
പലിനിരക്ക് ഉയർത്തൽ, ഉത്തേജനപാക്കേജ് എന്നിവ സംബന്ധിച്ച് യുഎസ് ഫെഡ് റിസർവിന്റെ നിലപാടിൽ നിക്ഷേപകർ ആത്മവിശ്വാസംപുലർത്തിയതാണ് ആഗോളതലത്തിൽ വിപണികൾക്ക് കരുത്തായത്. ഡൗ ജോൺസ് സൂചിക 1.48ശതമാനവും എസ്ആൻഡ്പി 500 1.21ശതമാനവും നേട്ടത്തിൽ ക്ലോസ് ചെയ്‌തു. നാസ്ദാക്ക് സൂചിക 1.04ശതമാനവും ഉയർന്നു. 
 
മിക്കവാറും ഏഷ്യൻ വിപണികളിലും നേട്ടം പ്രകടമാണ്. ജപ്പാന്റെ ടോപിക്‌സ് ദക്ഷിണകൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ്. എവർഗ്രാൻഡെ ഭീഷണി നിലനിൽക്കുന്നതിനാൽ ചൈനീസ് വിപണികൾ നഷ്ടത്തിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് നാളെമുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത