Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

10 ദിവസത്തെ റാലി‌ക്ക് വിരാമം, സെൻസെക്‌സ് 264 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു

10 ദിവസത്തെ റാലി‌ക്ക് വിരാമം, സെൻസെക്‌സ് 264 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു
, ബുധന്‍, 6 ജനുവരി 2021 (16:42 IST)
പത്തുദിവസത്തോളം നീണ്ടുനിന്ന നേട്ടത്തിന് ബുധനാഴ്‌ച്ച വിരാമം. നിക്ഷേപകർ കൂട്ടത്തോടെ ലാഭമെടുത്തതോടെ ഓഹരിവിപണി ഏറെക്കാലത്തിന് ശേഷം നഷ്ടത്തിലായി. നിഫ്‌റ്റി 14,150ന് താഴെയെത്തുകയും ചെയ്തു.
 
263.72 പോയിന്റിന്റെ നഷ്ടമാണ് സെൻസെക്‌സ് രേഖപ്പെടുത്തിയത്.48,174.06ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 53.20 പോയന്റ് താഴ്ന്ന് 14,146.30ലുമാണ് ക്ലോസ് ചെയ്തത്.ബിഎസ്ഇയിലെ 1543 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1494 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. 128 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടവും ഇവിടെ സ്വാധീനം ചെലുത്തി.
 
ഐടിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അതേസമയം വര്‍ഗ്രിഡ് കോര്‍പ്, ശ്രീ സിമെന്റ്‌സ്, ഗെയില്‍, ഹിന്‍ഡാല്‍കോ, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിൽ ക്ലോസ് ചെയ്‌തു. ഐടി, എഫ്എംസിജി സൂചികകളാണ് നഷ്ടത്തില്‍ മുന്നില്‍. അതേസമയംലോഹവിഭാഗം സൂചിക ഒരുശതമാനം ഉയരുകയുംചെയ്തു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗദിയില്‍ വനിതാ നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്‌സ് മുഖേന അവസരം