സമൂഹമാധ്യമങ്ങളിൽ സ്റ്റോക് ടിപ്സ് ഉൾപ്പടെയുള്ള സാമ്പത്തിക ഉപദേശങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടിയുമായി സെബി. സാമ്പത്തിക ഉപദേശങ്ങളും സ്റ്റോക് ടിപ്സുകളും നൽകുന്നവർക്ക് ഉടൻ മാർഗനിർദേശം പുറപ്പെടുവിക്കുമെന്ന് സെബി അംഗം എസ് കെ മൊഹന്തി വ്യക്തമാക്കി.
നിയന്ത്രണങ്ങളെ സെബിയുടെ മാനദണ്ഡങ്ങളോ ബാധിക്കാതെ നിരവധി യൂട്യൂബ് ചാനലുകളാണ് സാമ്പത്തിക ഉപദേശം നൽകുന്നത്. ടെലിഗ്രാം, വാട്ട്സാപ്പ് എന്നിവയിലൂടെ സ്റ്റോക് ടിപ്പുകൾ നൽകുന്നത് വർധിച്ചതായും സെബി പറയുന്നു. സമൂഹമാധ്യമങ്ങളിലെ ഈ ഉപദേശങ്ങൾ കണ്ണുമടച്ച് വിശ്വസിച്ച് നിരവധി പേരുടെ പണം നഷ്ടമായ സാഹചര്യത്തിലാണ് സെബിയുടെ നടപടി. ഫിൻഫ്ളുവൻസർമാരുടെ ഉപദേശം സ്വീകരിച്ച് സെബിയുടെയും ആർബിഐയുടെയും അംഗീകാരമില്ലാത്ത ക്രിപ്റ്റോ മാർക്കറ്റിൽ നിക്ഷേപം നടത്തി നിക്ഷേപകർക്ക് വൻ തോതിൽ പണം നഷ്ടമായിരുന്നു.