Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നിക്ഷേപം ആകർഷിക്കാൻ പൊതുമേഖല കമ്പനികളുടെ ആസ്‌തികളുടെ വിപണിമൂല്യം പ്രഖ്യാപിക്കാനൊരുങ്ങി സർക്കാർ

നിക്ഷേപം ആകർഷിക്കാൻ പൊതുമേഖല കമ്പനികളുടെ ആസ്‌തികളുടെ വിപണിമൂല്യം പ്രഖ്യാപിക്കാനൊരുങ്ങി സർക്കാർ
, ചൊവ്വ, 25 ജനുവരി 2022 (17:08 IST)
ഭൂമി ഉള്‍പ്പടെയുള്ള റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ മൂല്യം പുനര്‍നിര്‍ണയിക്കാന്‍ പൊതുമേഖല സ്ഥാപനങ്ങളോട് ആവശ്യപ്പെട്ട് സർക്കാർ. കൈവശമുള്ള ഭൂമി, റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ തുടങ്ങിയവയുടെ വിപണിമൂല്യം കണക്കാക്കിയാകും കമ്പനികളുടെ ബാലന്‍സ് ഷീറ്റില്‍ ഉള്‍പ്പെടുത്തുക.
 
ഇതോടെ പൊതുമേഖല കമ്പനികളുടെ ആസ്‌തിമൂല്യം ഉയരുകയും നിക്ഷേപകതാത്‌പര്യം വർധിക്കുമെന്നുമാണ് സർക്കാർ കണക്കാക്കുന്നത്. സമാനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളോടൊപ്പം പൊതുമേഖലയിലെ കമ്പനികളെയും കൊണ്ടുവരുന്നതിനാണ് ഈ തീരുമാനം.
 
വർഷങ്ങളായി കമ്പനികളുടെ വസ്തുവകകളുടെ ആസ്തി പഴയതുതന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂമിയുടെയും റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെയും വിപണി വില ചേര്‍ക്കുന്നതോടെ മൂല്യത്തില്‍ വന്‍വര്‍ധനവാണുണ്ടാവുക. ഇത് ചെറുകിട-വന്‍കിട നിക്ഷേപകരെ ആകര്‍ഷിക്കാൻ ഇടയാക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമ്മൽ വാങ്ങാനെത്തി സ്വർണ്ണം മോഷ്ടിച്ച മൂന്നു പേർ അറസ്റ്റിൽ