അദാനി ഗ്രൂപ്പ് ഓഹരികൾ നഷ്ടത്തിൽ നിന്നും തിരിച്ചുകയറിയതിനെ തുടർന്ന് ഓഹരിവിപണി സൂചികകൾ സർവകാല റെക്കോർഡിലെത്തി. മുംബൈ ഓഹരി സൂചികയായ സെൻസെക്‌സ് 53,000 പോയിന്റിനടുത്താണ്. നിഫ്‌റ്റിയിലും മുന്നേറ്റം ദൃശ്യമാണ്.
നേരത്തെ അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള 3 വിദേശ കമ്പനികളുടെ അക്കൗണ്ട് മരവിപ്പിച്ചതിനെ തുടർന്ന് അദാനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ ഇത്തരത്തിൽ അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്ന് നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ വിശദീകരണം വന്നതോടെയാണ് അദാനി ഓഹരികൾ തിരികെ കയറിയത്.