Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആഭ്യന്തര കലാപം നടത്തിയപ്പോൾ കറണ്ട് ബിൽ അടയ്ക്കാൻ മറന്നു, ഒടുവിൽ ഫ്യൂസൂരി അദാനി, ബംഗ്ലാദേശിൽ നിന്നും കിട്ടാനുള്ളത് 6720 കോടി!

ആഭ്യന്തര കലാപം നടത്തിയപ്പോൾ കറണ്ട് ബിൽ അടയ്ക്കാൻ മറന്നു, ഒടുവിൽ ഫ്യൂസൂരി അദാനി,  ബംഗ്ലാദേശിൽ നിന്നും കിട്ടാനുള്ളത് 6720 കോടി!

അഭിറാം മനോഹർ

, വെള്ളി, 8 നവം‌ബര്‍ 2024 (19:35 IST)
ഇന്ത്യയ്ക്ക് പുറത്തും വൈദ്യുതി കച്ചവടം ചെയ്യുന്ന വ്യവസായിയാണ് ഗൗതം അദാനി. ഏറെ കഷ്ടപ്പെട്ടിട്ടാണ് ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം അദാനി നേടിയെടുത്തത്. എന്നാല്‍ ആഭ്യന്തര കലാപത്തിനൊടുവില്‍ പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീനയെ രാജ്യത്ത് നിന്നും തുരത്തിയോടെ പുലിവാല് പിടിച്ചതും ഒടുവില്‍ ഗൗതം അദാനി തന്നെ. ബംഗ്ലാദേശില്‍ നിന്നും 80 കോടി ഡോളര്‍ അഥവാ 6720 കോടി രൂപയാണ് അദാനിയ്ക്ക് ലഭിക്കാനുള്ളത്. തിരിച്ചുകിട്ടില്ലെന്ന് ഒടുവില്‍ ബോധ്യമായപ്പോള്‍ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം 60 ശതമാനത്തോളം കുറച്ചിരിക്കുകയാണ് അദാനി.
 
ജാര്‍ഖണ്ഡിലെ ഗോഡ കല്‍ക്കരി നിലയത്തില്‍ നിന്നാണ് 1,600 മെഗാവാട്ട് വൈദ്യുതി അദാനി പവര്‍ ബംഗ്ലാദേശില്‍ നല്‍കികൊണ്ടിരുന്നത്. ഓഗസ്റ്റില്‍ വിതരണം 14,00 മെഗാവാട്ടായും ഈ മാസം ആദ്യത്തില്‍ ഇത് 750 മെഗാവാട്ട് വൈദ്യുതിയായും അദാനി കുറച്ചിരിക്കുകയാണ്. ബംഗ്ലാദേശ് ഊര്‍ജവികസന ബോര്‍ഡ് നല്‍കുന്ന നിലവില്‍ കുടിശിക പല തവണകളായി കൊടുത്തുതീര്‍ത്തുകൊണ്ടിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴ മുന്നറിയിപ്പില്‍ മാറ്റം; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്