Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സമയമുണ്ടെന്ന് കരുതി റിട്ടയര്‍മെന്റ് ലൈഫ് പ്ലാന്‍ ചെയ്യാതിരിക്കുകയാണോ ? പണി പാലിന്‍‌ വെള്ളത്തില്‍ കിട്ടും !

റിട്ടയര്‍മെന്റ് ലൈഫ് എങ്ങനെ പ്ലാന്‍ ചെയ്യാം?

സമയമുണ്ടെന്ന് കരുതി റിട്ടയര്‍മെന്റ് ലൈഫ് പ്ലാന്‍ ചെയ്യാതിരിക്കുകയാണോ ? പണി പാലിന്‍‌ വെള്ളത്തില്‍ കിട്ടും !
, വ്യാഴം, 30 മാര്‍ച്ച് 2017 (15:31 IST)
യുവത്വത്തിന്റെ ആരവങ്ങളിലും തുടര്‍ന്നങ്ങോട്ടുള്ള ജീവിതഭാരങ്ങളിലും പലരും മറന്നുപോകുന്ന ഒന്നാണ് റിട്ടയര്‍മെന്റ് ജീവിതം. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ നോക്കുന്ന തിരക്കിനിടയില്‍ പലരുമിത് മനപ്പൂര്‍വ്വം മറന്നുകളയുന്നതാകാനും സാധ്യതയുണ്ട്. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കിക്കോളൂ‍... ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സന്തോഷകരമായ ജീവിതാന്തരീക്ഷം മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ ആദ്യം മുതല്‍ക്കുതന്നെ നന്നായി പ്ലാനിങ്ങ് നടത്തണം. അതായത് ചെറിയ പ്രായത്തില്‍ തന്നെ റിട്ടയര്‍മെന്റ് ലൈഫിലേക്കായി ഒരു ചെറിയ തുക വീതം മാറ്റിവയ്ക്കാന്‍ സാധിച്ചാല്‍ ഭാവിയില്‍ ദുഖിക്കേണ്ടിവരില്ലെന്ന് സാരം. 
 
ഇനിയും ഒരുപാട് സമയമുണ്ടെന്ന് കരുതി റിട്ടയര്‍മെന്റ് ജീവിതത്തിലേക്കായുള്ള നിക്ഷേപം മാറ്റിവക്കാതിരിക്കരുത്. അതായത് ഐറ്റി മേഖലയില്‍ ജോലിചെയ്യുന്ന ഒരാള്‍ക്ക് 28വയസ്സാണ് പ്രായമെന്ന് കരുതുക. 60 അറുപതാം വയസിലാണ് അയാള്‍ ജോലിയില്‍ നിന്ന് വിരമിക്കുന്നതെങ്കില്‍ അതുവരെ അദ്ദേഹത്തിന് 32 വര്‍ഷമുണ്ട്. 1500 രൂപ വീതം ഓരോ മാസം നിക്ഷേപിച്ചാല്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള 15 ശതമാനം പലിശ വീതം 32 വര്‍ഷത്തിനുശേഷം ഒരു കോടിയില്‍പ്പരം രൂപ ലഭിക്കും. എന്നാല്‍ 50 വയസിലാണ് നിക്ഷേപം ആരംഭിക്കുന്നതെങ്കില്‍ അത്രതന്നെ തുക ലഭിക്കാന്‍ മാസം തോറും  41,500 രൂപ നിക്ഷേപിക്കേണ്ടതായും വരും.
 
ചികിത്സാചെലവും വര്‍ധിക്കുന്ന പണപ്പരുപ്പവും കൂടുന്ന ആയുര്‍ദൈര്‍ഘ്യവും മൂലം വലിയൊരു തുക അതിനായും കരുതിവെക്കേണ്ടി വരും. വന്‍കിട കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരാളും സര്‍ക്കാര്‍ ഓഫീസിലെ ക്ലാര്‍ക്കും ഒരേ തുകയല്ല റിട്ടയര്‍മെന്റ് ജീവിതത്തിനായി മാസംതോറും മാറ്റിവെക്കേണ്ടത്. വളരെ വ്യത്യസ്ഥമായി ജീവിതരീതിയായിരിക്കും ഇരുവര്‍ക്കും ഉണ്ടായിരിക്കുക. നിങ്ങളുടെ ഭാവിജീവിതത്തില്‍ ചിലവഴിക്കുന്നതിനായി എത്ര പണം വേണ്ടിവരുമെന്ന് നോക്കിയ ശേഷമായിരിക്കണം നിക്ഷേപിക്കേണ്ടത്. ഇതിനുവേണ്ടിയുള്ള ബജറ്റ് തയ്യാറാക്കുന്നതും വളരെ ഉപകാരപ്രധവുമാ‍യിരിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേസില്‍ പരാജയപ്പെടുമെന്ന ഭീതി; ഹൈക്കോടതി വളപ്പിൽ ഒരാൾ ജീവനൊടുക്കി