Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വ്യക്തിപരമായും കായികലോകത്തിനും ദുഖം നിറഞ്ഞ ദിവസമെന്ന് നദാൽ, പ്രതിഭയല്ല പ്രതിഭാസമായിരുന്നുവെന്ന് മെസ്സി: ഫെഡററിന് യാത്രയയപ്പ് നൽകി കായികലോകം

വ്യക്തിപരമായും കായികലോകത്തിനും ദുഖം നിറഞ്ഞ ദിവസമെന്ന് നദാൽ, പ്രതിഭയല്ല പ്രതിഭാസമായിരുന്നുവെന്ന് മെസ്സി: ഫെഡററിന് യാത്രയയപ്പ് നൽകി കായികലോകം
, വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (12:51 IST)
ലോക ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാൾ എന്ന മേൽവിലാസവുമായി കഴിഞ്ഞ ദിവസമാണ് ഇതിഹാസതാരമായ റോജർ ഫെഡറർ അന്താരാഷ്ട്ര ടെന്നീസിൽ നിന്നുള്ള തൻ്റെ വിടവാങ്ങൽ പ്രഖ്യാപിച്ചത്. താരത്തിൻ്റെ തീരുമാനത്തെ ഞെട്ടലോടെയാണ് ടെന്നീസ് ലോകവും കായികലോകവും ഏറ്റുവാങ്ങിയത്.
 
ഫെഡറർ ഒരു പ്രതിഭയായിരുന്നില്ല, പ്രതിഭാസമായിരുന്നുവെന്നും അദ്ദേഹം ടെന്നീസ് കോർട്ടിൽ തങ്ങളെ ആനന്ദിപ്പിച്ച നിമിഷങ്ങൾ മിസ് ചെയ്യുമെന്നും സൂപ്പർ താരം ലയണൽ മെസി കുറിച്ചപ്പോൾ എന്തൊരു കരിയറായിരുന്നു താങ്കളുടേത്. താങ്കൾ കളിച്ച ടെന്നീസ് കണ്ടുകൊണ്ടാണ് നിങ്ങളിൽ ഇഷ്ടം ജനിച്ചതെന്നും പിന്നീട് അതൊരു ശീലമായെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ കുറിച്ചു. ശീലങ്ങൾ ഒരിക്കലും വിരമിക്കില്ലെന്നും ഓർമകൾക്ക് നന്ദിയെന്നും സച്ചിൻ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Leo Messi (@leomessi)

അതേസമയം കരിയറിൽ ഏറിയ നാളും ഫെഡററുടെ എതിരാളി എന്ന പേരിനൊപ്പം വലിയ സുഹൃത്തെന്നും പേരുകേട്ട റാഫേൽ ഏറെ ഹൃദയസ്പർശിയായ കുറിപ്പാണ് പങ്കുവെച്ചത്. ഈ ദിവസം വരാതിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. വ്യക്തിപരമായും കായികലോകത്തിനും ഇന്നത്തേത് ദു:ഖം നിറഞ്ഞ ദിവസമാണ്. ഇക്കാലമത്രയും നിങ്ങളോടൊപ്പം കളിക്കാനായതില്‍ സന്തോഷമുണ്ട് അതിനൊപ്പം അഭിമാനവും കോർട്ടിലും പുറത്തും എത്രയെത്ര സുന്ദരനിമിഷങ്ങളാണ് നമ്മൾ പങ്കുവെച്ചത് എന്നായിരുന്നു നദാലിൻ്റെ ട്വീറ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിൽ തെരുവ് നായ്ക്കൾക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കണം: കെ എൽ രാഹുൽ