സംസ്ഥാന സ്‌പോര്‍ട്‌സ് കൗൺസിലിൽ ഗ്രൂപ്പുകളി, ഹോസ്റ്റലുകളുടെ പ്രവർത്തനം അവതാളത്തിൽ: സലിം പി ചാക്കോ
പത്തനംതിട്ട , ബുധന്‍, 13 മെയ് 2020 (18:08 IST)
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറും വൈസ് പ്രസിഡന്റും തമ്മിലുള്ള ശീതസമരം മൂലം സംസ്ഥാന സ്‌പോർട്സ് കൗൺസിലിന്റെ പ്രവർത്തനം സ്‌തംഭിച്ചിരിക്കുകയാണെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം സലിം പി ചാക്കോ ആരോപിച്ചു.
പ്ലാൻ ഫണ്ട് ഇനത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് സംസ്ഥാന സ്‌പോർട്സ് കൗൺസിലിന് ലഭിക്കേണ്ട സാമ്പത്തിക (4.9 കോടി) സഹായം പോലും കൃത്യസമയത്ത് ലഭിച്ചിട്ടില്ല. മാത്രമല്ല, കിട്ടിയ തുക ലാപ്‌സായത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയുമാണ്.
നാല് മാസത്തെ ഭക്ഷണ അലവൻസ് കുടിശിഖ വന്നതു മൂലം സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള
ഹോസ്റ്റലുകള്‍ പ്രതിസന്ധി നേരിടുകയാണ്. കുടിശിഖ നൽകാതെ ഹോസ്റ്റലുകൾ തുറക്കാൻ കഴിയില്ലെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും നിലപാട്.
കെടുകാര്യസ്ഥതയും ഗ്രൂപ്പ്കളിയും മൂലം സംസ്ഥാന സ്‌പോർട്സ് കൗൺസിലിന്റെ പ്രവർത്തനം അവതാളത്തിൽ ആയിരിക്കുകയാണെന്നും ഇത് കായിക പ്രതിഭകളോടുള്ള വെല്ലുവിളിയാണെന്നും സലിം പി ചാക്കോ പറഞ്ഞു.
ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും സലിം അവശ്യപ്പെട്ടു.
Follow Webdunia malayalam
അടുത്ത ലേഖനം