ചേച്ചിക്ക് മുമ്പില്‍ അനിയത്തി മുത്താണ്; ഓസ്ട്രേലിയൻ ഓപ്പണ്‍ സെറീനയ്‌ക്ക്
ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം സെറീനയ്‌ക്ക്
പ്രതീക്ഷകള്‍ തെറ്റിയില്ല, ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം യുഎസിന്‍റെ സെറീന വില്യംസിന്. 14 വർഷത്തിനുശേഷം നടന്ന സഹോദരിമാരുടെ പോരാട്ടത്തിൽ വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 6-4.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയതോടെ കരിയറിലെ 23-മത് ഗ്രാൻസ്‌ലാം കിരീടമാണ് സെറീന സ്വന്തമാക്കിയത്. സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്റ്സ്‌ലാം കിരീടം എന്ന റെക്കോർഡാണ് സെറീന മറികടന്നത്. ജയത്തോടെ സെറീന ലോക റാങ്കിംഗില്‍ ഒന്നാമതെത്തി.
ഇനി സെറീനയ്‌ക്ക് മുന്നിലുള്ളത് 24 ഗ്രാന്‍സ്ലാം നേടിയ ഓസ്‌ട്രേലിയന്‍ മുന്‍ താരം മാര്‍ഗരെറ്റ് കോര്‍ട്ട് മാത്രമാണുള്ളത്. സെറീനയുടെ ഏഴാമത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്.
സെറീനയും വീനസും നേർക്കുനേർ വന്ന ഒൻപതാം ഗ്രാൻസ്‌ലാം ഫൈനലായിരുന്നു ഇത്. 2009ൽ വിമ്പിൾഡൻ ഫൈനലിലാണ് അവസാനമായി ഇരുവരും നേർക്കുനേർ വന്നത്. വീനസ് ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ അവസാനമായി കളിച്ചതും അന്നാണ്.