നാരങ്ങയും പച്ചമുളകും വാതിലിനു മുന്നില്‍ തൂക്കിയിടുന്നത് എന്തിന് ?
നാരങ്ങയും പച്ചമുളകും വാതിലിനു മുന്നില്‍ തൂക്കിയിടുന്നത് എന്തിന് ?
നാരങ്ങയെക്കുറിച്ച് പല വിധത്തിലുള്ള വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പല മതവിഭാഗങ്ങളിലുമുണ്ട്. സര്‍വ്വ രോഗ നിവാരിണിയായ നാരങ്ങ മന്ത്രവാദത്തിനും പൂജകള്‍ക്കും ഉപയോഗിക്കപ്പെടുന്നതാണ് ആശങ്കയ്‌ക്ക് കാരണം. എന്നാല്‍ നല്ല കര്‍മ്മങ്ങള്‍ക്കും നാരങ്ങ ഉപയോഗിക്കുന്നു.
ദുഷ്‌ടശക്തികളെ പ്രതിരോധിക്കാന്‍ നാരങ്ങയ്‌ക്ക് സാധിക്കുമെന്നതില്‍ സംശയമില്ല. ദൈവീക സാന്നിധ്യം കുടുംബത്തില്‍ എത്തുന്നതിനൊപ്പം നെഗറ്റീവ് ഏനര്‍ജി ഇല്ലാതാക്കില്‍ പോസിറ്റീവ് ഏനര്‍ജി വീട്ടിലെ അംഗങ്ങളില്‍ എത്തിക്കുന്നതിനും നാരങ്ങയ്‌ക്ക് കഴിയും.
നാരങ്ങയും പച്ചമുളകും കോര്‍ത്ത് പ്രധാന വാതിലിനു മുന്നില്‍ തൂക്കിയിടുന്നത് ദുഷ്‌ടശക്തികളെ പ്രതിരോധിക്കുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ദാരിദ്ര്യത്തിന് കാരണമാകുമെന്ന് പറയുന്ന ചേട്ടാഭഗവതിയെ വീട്ടില്‍ നിന്നും അകറ്റാനും ഈ പ്രവര്‍ത്തി ഉത്തമമാണ്.
അതേസമയം, ഉപയോഗിച്ച നാരങ്ങ വീണ്ടും ഉപയോഗിക്കുന്നത് നെഗറ്റീവ് ഏനര്‍ജി പകരുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും ദോഷകരമായ സാഹചര്യങ്ങളില്‍ എത്തിച്ചേരാനും ഈ പ്രവര്‍ത്തി കാരണമാകും.