Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എന്താണ് വിശ്വാസം ?; ആരാണ് നല്ല മനുഷ്യന്‍ ?

എന്താണ് വിശ്വാസം ?; ആരാണ് നല്ല മനുഷ്യന്‍ ?

എന്താണ് വിശ്വാസം ?; ആരാണ് നല്ല മനുഷ്യന്‍ ?
, തിങ്കള്‍, 23 ജൂലൈ 2018 (20:03 IST)
ആചാരങ്ങള്‍ പിന്തുടരുകയും നടപ്പാക്കുകയും ചെയ്യുന്നതില്‍ വിമുഖത കാണിക്കാത്ത വലിയൊരു സമൂഹത്തിലാണ് ഓരോരുത്തരും ജീവിക്കുന്നത്. ജീവിത ശൈലിയും ഭക്ഷണ ക്രമവും പോലും ആ‍രാധനയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ് ശ്രദ്ധേയം.

എന്ത് കഴിക്കണം എന്തൊക്കെ ഒഴിവാക്കണം എന്നീ നിര്‍ദേശങ്ങളും പല മതങ്ങളും നല്‍കുന്നു. മതങ്ങള്‍ക്കുള്ളില്‍ ജാതിയത ഉണ്ടെങ്കില്‍ കൂടി ഇക്കാര്യത്തില്‍ ഇരു വിഭാഗങ്ങളും ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നു. ഭൂരിഭാഗം വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതാണെങ്കിലും അതിനാരും മുതിരാറില്ല.

എന്താണ് വിശ്വാസം ?, ഈ ചോദ്യത്തിനു കൃത്യമായ മറുപടി നല്‍കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പൂര്‍വ്വികരോ മുതിര്‍ന്നവരോ പകര്‍ന്നു തന്ന കാര്യങ്ങളിലൂടെയാണ് എല്ലാവരിലും വിശ്വാസം എന്ന സങ്കല്‍പ്പം സ്രഷ്‌ടിക്കപ്പെട്ടിരിക്കുന്നത്.

ആരും വിശ്വാസിയായി ജനിക്കുന്നില്ല. അവന്‍ അല്ലെങ്കിള്‍ അവള്‍ പിറന്നു വീഴുന്ന കുലമാണ് ആ വ്യക്തിക്ക് ജാതിയും മതവും സമ്മാനിക്കുന്നതും ജീവിത ശൈലി നല്‍കുന്നതും. ഇതിലൂടെയാണ് വിശ്വാസവും സംജതമാകുന്നത്.  മറ്റുള്ളവരില്‍ നിന്ന് പകര്‍ന്നു ലഭിച്ചത് എന്തും പിന്തുടരുന്നവന്‍ ആകരുത് ഒരു വിശ്വാസി അല്ലെങ്കില്‍ മനുഷ്യന്‍.

പ്രായ പൂര്‍ത്തിയാകുമ്പോള്‍ പിന്തുടരുന്ന വിശ്വാസത്തില്‍ വിള്ളലുണ്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെങ്കില്‍, അതിലെ പോരായ്‌മയും കുറവുകളും തിരിച്ചറിയുകയും എന്നാല്‍ എല്ലാ സങ്കല്‍പ്പങ്ങളെയും ഒപ്പം നിര്‍ത്തി വിശ്വാസങ്ങളെ തള്ളിപ്പറയാതെ ചുറ്റുമുള്ള സഹജീവികളോട് നല്ല നിലയില്‍ പെരുമാറുന്നവനും വിശ്വാസിയാണ്. ഒരാള്‍ക്ക് ഇത് സാധിച്ചാല്‍ എല്ലാ അര്‍ഥത്തിലും അയാളൊരു മനുഷ്യനായി എന്നു പറയുന്നതില്‍ തെറ്റുണ്ടാകില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുവന്ന ചരട് ശരീരത്തില്‍ കെട്ടുന്നത് എന്തിന് ?