മരണാനന്തര കര്‍മ്മങ്ങള്‍ തെറ്റിച്ചാല്‍ കുടുംബത്തില്‍ വീണ്ടും മരണമോ ?
മരണാനന്തര കര്‍മ്മങ്ങള്‍ തെറ്റിച്ചാല്‍ കുടുംബത്തില്‍ വീണ്ടും മരണമോ ?
മരണാനന്തര കര്‍മ്മങ്ങള്‍ വളരെ ശ്രദ്ധയോടെയും ഭക്തിയോടെയും വേണം ചെയ്യാന്‍. മരണപ്പെട്ട വ്യക്തിയുടെ ആത്മാവിന് ശാന്തി ലഭിക്കുന്നതിനു വേണ്ടിയാണ് ചടങ്ങുകള്‍ നടത്തേണ്ടത്.
മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നിസാരമെന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും പിന്നീട് ദോഷങ്ങള്‍ക്ക് കാരണമാകും. ആത്മാവ് ഗതിയില്ലാതെ അലയുന്നതിന് വരെ ഇത് കാരണമാകും.
മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ദുഃഖിക്കാനോ സങ്കടപ്പെടാനോ പാടില്ല. കര്‍മ്മങ്ങള്‍ തെറ്റിയാല്‍ പരേതാത്മാക്കള്‍ കോപിക്കുമെന്നും അവരുടെ ശാപം കുടുംബത്തിനും അംഗങ്ങള്‍കും തിരിച്ചടികള്‍ സമ്മാനിക്കും.
കര്‍മ്മങ്ങളില്‍ വീഴ്‌ച സംഭവിച്ചാല്‍ ആത്മാവ് അനന്തകാലത്തോളം ഗതിയില്ലാതെ അലയണ്ടിവരുമെന്നാണ് വിശ്വാസം. ആദ്യശ്രാദ്ധം നടത്തിയില്ലെങ്കില്‍ പിന്നീട് എത്ര ശ്രാദ്ധം നടത്തിയാലും ഫലപ്പെടില്ല.
ആദ്യശ്രാദ്ധം നടത്തിയില്ലെങ്കില്‍ പിതൃക്കള്‍ സന്താനങ്ങളെ ശപിക്കും. അങ്ങനെ സംഭവിച്ചാല്‍ കുടുംബത്തില്‍ ആത്മഹത്യ, വിഷഹത്യ തുടങ്ങിയ ദുര്‍മ്മരണങ്ങള്‍ ഉണ്ടാകുമെന്ന് പഴമക്കാര്‍ പറയുന്നു.
പഞ്ചനക്ഷത്രത്തിലാണ് മരണം സംഭവിച്ചതെങ്കില്‍ ആത്മാവിന് ഗതി കിടില്ല എന്നാണ് വിശ്വാസം. കര്‍മ്മങ്ങള്‍ ചെയ്‌ത ശേഷം ഇവരുടെ മൃതദേഹം ദഹിപ്പിക്കുകയും വേണം. അല്ലാത്തപക്ഷം മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ദോഷമുണ്ടാകും.