ഓരോ നക്ഷത്രക്കാർക്കും അതത് നക്ഷത്രങ്ങൾക്കനുസരിച്ച് പൊതുവായ ചില സ്വഭാവ ഗുണങ്ങൾ ഉണ്ടാവും. ഇത്തരത്തിൽ പുണർതം നക്ഷത്രക്കാർക്കും പൊതുവായ ചില സ്വഭാവ ഗുണങ്ങൾ ഉണ്ട്. ധർമ ബോധമുള്ളവരും സൌമ്യ പ്രകൃതക്കാരുമായിരിക്കും പൊതുവെ പുണർതം നക്ഷത്രക്കാർ. സ്ഥാനമാനങ്ങളും വ്യക്തിപരമായ ഉയർച്ചയും കീർത്തിയും കൂടുതലായി ആഗ്രഹിക്കുന്നവരാണ് ഈ നക്ഷത്രക്കാർ.
അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കണം എന്ന നിർബന്ധ ബുദ്ധിയുള്ളവർകൂടിയാണിവർ. മിഥുനക്കൂറിലെ പുണർതം നക്ഷത്രക്കാർ ബുദ്ധിശക്തിയിൽ മുന്നിൽ നിൽക്കുമ്പോൾ. കർക്കിടകക്കൂറിലുള്ള പുണർതം നക്ഷത്രക്കാർ ഭാവനയും കലയും ഒത്തുചേർന്നവരായിരിക്കും. ദാനകർമങ്ങളിൽ ഇവർ മുൻപന്തിയിൽ നിൽക്കും. ജോലികര്യങ്ങളിൽ കണിശക്കാരായതിനാൽ ഇവരുടെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. കുടുംബത്തോട് ഇവർക്ക് ശ്രദ്ധ കുറവായിരിക്കുമെങ്കിലും പങ്കാളിയോട് സ്നേഹമുള്ളവരായിരിക്കും