Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എപ്പോഴും സന്തോഷത്തോടെയിരിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം !

എപ്പോഴും സന്തോഷത്തോടെയിരിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം !
, ബുധന്‍, 4 മാര്‍ച്ച് 2020 (21:05 IST)
രത്നങ്ങൾ ധരിക്കുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ഊർജ്ജം നിലനിർത്താൻ സഹായകരമാണ് എന്നാണ് ജ്യോതിഷികൾ പറയുന്നത്. രത്നങ്ങൾക്ക് മനുഷ്യരുടെ ജീവിതത്തിൽ വലിയ സ്വാധീന ശക്തിയുണ്ട്. അനൂകുല ഗ്രഹങ്ങളെ കൂടുതൽ പ്രയോജനപ്രതമാക്കാനും. പ്രതികൂല ഗ്രഹങ്ങളൂടെ ദോഷഫലങ്ങളെ മയപ്പെടുത്താനും രത്നങ്ങൾക്ക് കഴിവുണ്ട്. 
 
ഓരൊരുത്തരുടെ ജീവിതത്തിലും ഉയർച്ചയും താഴ്ചകളും ഉണ്ടാകും ഇതിനനുസരിച്ച് നാം ജീവിതം ക്രമീകരിക്കേണ്ടതുണ്ട്. ജീവിതത്തിൽ താഴ്ചകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ തങ്ങളുടെ ഗ്രഹനില നോക്കി അനുയോജ്യമായ രത്നങ്ങൾ ധരിക്കുന്നത് പ്രശ്നപരിഹാരത്തിന് ഉത്തമാണ്. ശരീരത്തിനും മനസ്സിനും ഊർജ്ജവും ഉന്മേഷവും പ്രദാനം ചെയ്യാൻ രത്നങ്ങൾക്കാവും. നിരാശയേയും പരാജയത്തേയും മറികടക്കാൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് രത്നങ്ങൾ ധരിക്കുക എന്നത്. 
 
രത്നധാരണത്തിൽ പ്രത്യേഗം ശ്രദ്ധിക്കേണ്ട കാര്യം സ്വന്തം ഇഷ്ടപ്രകാരം രത്നങ്ങൾ തിരഞ്ഞെടുക്കരുത് എന്നതാണ്. ഇതു ചിലപ്പോൾ വിപരീത ഫലം നൽകിയേക്കാം. എല്ലാ രത്നങ്ങളും എല്ലാവർക്കും അനുയോജ്യമല്ല എന്നുള്ളതാണ് ഇതിനു കാരണം. ഒരു ജ്യോതിഷിയെ കണ്ട് ഗ്രഹനില പരിശോധിച്ചതിന് ശേഷം അവരവർക്ക് അനുയോജ്യമായ രത്നങ്ങൾ ആചാരപ്രകാരം ധരിക്കുന്നതാണ് ഫലം നൽകുക

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരദായിനിയായ നാരായണീ സ്വരൂപം, ആറ്റുകാലമ്മ !