ഉറക്കത്തിലെ സ്വപ്നങ്ങൾ ചിലപ്പോഴൊക്കെ സന്തോഷവും ചിലപ്പോഴൊക്കെ ഭയവും സമ്മാനിക്കാറുണ്ട്. സ്വപനങ്ങളെ അങ്ങനെ വെറുതെ കാണുന്നവരല്ല നമ്മൾ. സ്വപ്നങ്ങൾ നൽകുന്നത് നമ്മുടെ ജീവിതത്തെക്കുറിച്ചൂള്ള ചില സൂചനകളാണ് എന്നാണ് നമ്മുടെ കാരണവന്മാർ പറയാറുള്ളത്. സ്വപ്നം കാണുനത് ചില നിമിത്തങ്ങളാണ് എന്നാണ് നിമിത്ത ശാസ്ത്രവും ചൂണ്ടിക്കാട്ടുന്നത്
നാഗങ്ങളെ സ്വപ്നം കാണുന്നത് ജീവിതത്തിന് ദോഷമാണോ എന്നതാണ് എല്ലാവരുടെയും സംശയം. എന്നാൽ ഇത് ജീവിതത്തിൽ സമിശ്രമായ ഫലമാണ് ഉണ്ടാക്കുക. എന്നതാണ് സത്യം. നാഗത്തെൿ സ്വപ്നത്തിൽ എങ്ങനെ കണ്ടു എന്നത് വളരെ പ്രധാനമാണ് ഇതിനനുസരിച്ചാണ് ഫലങ്ങൾ ഉണ്ടാവുക.
നാഗം പത്തി വിടർത്തി നിൽക്കുന്നതാണ് സ്വപ്നം കാണുന്നത് എങ്കിൽ അത് ശത്രുക്കൾ വർധിച്ചു വരുന്നതിനെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ രണ്ട് നാഗം പത്തി വിടർത്തി നിൽക്കുന്നത് നല്ല സുചന നൽകുന്നതാണ്. ഐശ്വര്യം വരുന്നതിന്റെ ലക്ഷണമായാണ് ഇതിനെ കണക്കാക്കുന്നത്. ഇനി കരിനാഗം കടിക്കുന്നതാണ് സ്വപ്നത്തിൽ കണുന്നതെങ്കിൽ അത് സ്വന്തം മരണം അടുത്തിരിക്കുന്നതിന്റെ സൂചനയാണെന്നാണ് നിമിത്ത ശാസ്ത്രം പറയുന്നത്. നാഗത്തെ കൊല്ലുന്നതാണ് കണ്ടതെങ്കിൽ ശത്രു സംഹാരത്തെ സൂചിപ്പിക്കുന്നതാണ്.