നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?
ഒരു ഇടത്തരം കുടുംബത്തില്‍, വളരുന്ന കുട്ടികളോട് പല സാഹചര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാനും അഡ്ജസ്റ്റ് ചെയ്ത് പോകാനാണ് മാതാപിതാക്കള്‍ ചെറുപ്പം മുതല്‍ പഠിപ്പിക്കുന്നത്
തകരണമെന്ന് ആഗ്രഹിച്ച് ആരും ഒരു ബന്ധവും ആരംഭിക്കുന്നില്ല. പ്രതീക്ഷകളും സ്വപ്നങ്ങളുമൊക്കെയാണ് ഒരു ബന്ധത്തിന് തുടക്കം. എന്നാല്‍, ഈ പ്രതീക്ഷയ്ക്ക് അതീതമായി പലര്‍ക്കും അവരുടെ പങ്കാളിയില്‍ നിന്ന് ദുരുപയോഗം അനുഭവിക്കേണ്ടി വരും. ബന്ധങ്ങളിലെ ദുരുപയോഗം വളരെ വ്യക്തിപരമാണ്. ഇത് എണ്ണമറ്റ ജീവിതങ്ങളെ ബാധിക്കുന്നു. എന്നിട്ടും നമ്മള്‍ പലപ്പോഴും സംസാരിക്കാത്ത ഒരു വിഷയമായി ഇത് തുടരുന്നു. ടോക്‌സിക് ആയിട്ടുള്ള ബന്ധം തിരിച്ചറിയാന്‍ പാലാര്‍ക്കും സാധിക്കാറില്ല. ബോളിവുഡ് സെലിബ്രിറ്റികളില്‍ പലരും ഇതിനെ കുറിച്ച് മുന്‍പ് സംസാരിച്ചിട്ടുണ്ട്.
ഒരു ഇടത്തരം കുടുംബത്തില്‍, വളരുന്ന കുട്ടികളോട് പല സാഹചര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാനും അഡ്ജസ്റ്റ് ചെയ്ത് പോകാനാണ് മാതാപിതാക്കള്‍ ചെറുപ്പം മുതല്‍ പഠിപ്പിക്കുന്നത്. ബന്ധം പങ്കാളി ദുരുപയോഗം ചെയ്യുകയാണെന്ന് എങ്ങനെ തിരിച്ചറിയും? ശാരീരികമോ വാക്കാലുള്ളതോ ലൈംഗികമോ വൈകാരികമോ മാനസികമോ സാമ്പത്തികമോ ആയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആരെയെങ്കിലും നിയന്ത്രിക്കുകയോ ആധിപത്യം സ്ഥാപിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് ടോക്‌സിക് ആയിട്ടാണ് കണക്കാക്കുക.
ഒരു ബന്ധത്തില്‍ നിങ്ങള്‍ക്ക് സുരക്ഷിതമല്ലാത്തതായി തോന്നുന്നുണ്ടെങ്കില്‍ അത് ആ ബന്ധം പങ്കാളി ദുരുപയോഗം ചെയ്യുന്നുണ്ട്, അല്ലെങ്കില്‍ ടോക്‌സിക് ബന്ധമാണ് എന്നതിന്റെ ആദ്യത്തെ അടയാളമാണ്. ഒരു പങ്കാളി അനാദരവോടെയോ, അശ്രദ്ധയോടെയോ, അല്ലെങ്കില്‍ അതിരുകള്‍ ലംഘിക്കുമ്പോഴോ ആണ് ദുരുപയോഗം സംഭവിക്കുന്നത്.
കൂടാതെ, ഈ ദുരുപയോഗം ഒരു പ്രണയ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമായി പരിമിതപ്പെടുന്നില്ല, എന്നാല്‍ ഒരു കുടുംബത്തിനുള്ളില്‍, ഒരു ജോലിസ്ഥലത്ത്, ഒരു അയല്‍പക്കത്ത്, അല്ലെങ്കില്‍ ഒരു പൊതുസ്ഥലത്ത് പോലും ഏതൊരു വ്യക്തിബന്ധത്തിലും ഇത് വ്യാപിച്ചേക്കാം. കാരണമെന്തും ആയിക്കൊള്ളട്ടെ, അടി, തള്ളല്‍, ശ്വാസംമുട്ടല്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ശാരീരിക ഉപദ്രവം, ശാരീരിക അക്രമ ഭീഷണികള്‍, വൈദ്യസഹായം, ഭക്ഷണം, പണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ നഷ്ടം, അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ശാരീരിക നിയന്ത്രണങ്ങള്‍ തുടങ്ങിയവ നിങ്ങളുടെ പങ്കാളി നിങ്ങളോട് കാണിക്കുന്നുണ്ടെങ്കില്‍ അത് അപകടമാണ്. മുന്‍പോട്ടുള്ള നിങ്ങളുടെ ജീവിതത്തെ അത് സുഖകരമായി ഫലിക്കില്ല. ആ ബന്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്നതാണ് നിങ്ങള്‍ നിങ്ങളോട് തന്നെ ചെയ്യുന്ന ഏറ്റവും നല്ല കാര്യമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.