Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

റിലയന്‍സ് ജിയോ നല്‍കിയ പണിയ്ക്ക് മറുപണിയുമായി ബി‌എസ്‌എന്‍‌എല്ലും എയര്‍ടെല്ലും വോഡാഫോണും പിന്നെ ഐഡിയയും !

വോയ്സ് കോളുകളും ഫോര്‍‌ജി ഇന്റെര്‍നെറ്റും മുഴുവൻ സൗജന്യമാക്കി ജിയോ

റിലയന്‍സ് ജിയോ നല്‍കിയ പണിയ്ക്ക് മറുപണിയുമായി ബി‌എസ്‌എന്‍‌എല്ലും എയര്‍ടെല്ലും വോഡാഫോണും പിന്നെ ഐഡിയയും !
, ബുധന്‍, 21 ഡിസം‌ബര്‍ 2016 (15:21 IST)
ഏറ്റവും കുറഞ്ഞ നിരക്കില്‍ ടെലികോം സേവനങ്ങള്‍ ഉപഭോക്താക്കള്‍ നല്‍കികൊണ്ടാണ് റിലയന്‍സ് പുതിയ സംരംഭമായ ജിയോ ഫോര്‍ജി അവതരിപ്പിച്ചത്. വോയ്സ് കോളുകളും ഫോര്‍‌ജി ഇന്റെര്‍നെറ്റും മുഴുവൻ സൗജന്യമാക്കിയാണ് ജിയോ എത്തുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിൽ ഫോർജി ഡാറ്റാ താരിഫുകളും ജിയോ പ്രഖ്യാപിച്ചു.
 
സെപ്‌റ്റംബർ അഞ്ചു മുതൽ ഡിസംബർ 31 വരെയായിരുന്ന് വെല്‍കം ഓഫര്‍ എന്ന പേരില്‍ പുതിയ ഓഫർ ആരംഭിച്ചത്. എന്നാല്‍ അതേ ഓഫര്‍ മാര്‍ച്ച് 31വരെ നീട്ടിയാണ് ജിയോ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനു തയ്യാറെടുത്തിരിക്കുന്നത്. 4ജി സേവനങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ ജിയോ സേവനങ്ങളും  ഈ കാലയളവിൽ സൗജന്യമായിരിക്കും.
 
അതേസമയം, ഒരു ജിബി ഡേറ്റാ ഉപയോഗത്തിന് ഒരു രൂപയിൽത്താഴെ നിരക്ക് ഈടാക്കുന്ന പുതിയ ഓഫറുമായാണ് ബിഎസ്എൻഎല്‍ രംഗത്തെത്തിയിട്ടുള്ളത്. ഒരു മാസം 300 ജിബി ഡേറ്റ ഉപയോഗിക്കുന്ന വയർലൈൻ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കൾക്കായിരിക്കും ഈ നിരക്ക്. 300 ജിബി ഡേറ്റ ഉപയോഗത്തിനായി 249 രൂപ മാത്രമേ ഈടാക്കൂയെന്നും ബിഎസ്എൻഎല്‍ വ്യക്തമാക്കി. 2എംബിപി‌എസ് ആയിരിക്കും ഡേറ്റയുടെ വേഗതയെന്നും സൂചനയുണ്ട്.
 
webdunia
തങ്ങളുടെ നിരക്കുകളില്‍ വൊഡഫോണും വന്‍ കുറവാണ് വരുത്തിയിരിക്കുന്നത്. 998 രൂപയ്ക്ക് 20 ജിബി ഡേറ്റയാണ് വൊഡാഫോണ്‍ നല്‍കുന്നത്. അതായത് ഒരു ജിബി ഡേറ്റയുടെ നിരക്ക് വെറും 49.9 രൂപ മാത്രം. ഫ്രീ കോളുകളാണ് വോഡാഫോണിന്റെ മറ്റൊരു പ്രഖ്യാപനം. ഇതു മൂലം വൊഡാഫോണിന്റെ ഏതു നെറ്റ്‌വര്‍ക്കിലേക്ക് ഫ്രീയായി വിളിക്കാന്‍ സാധിക്കും. കൂടാതെ മൂന്നുമാസത്തേക്ക് ടെലിവിഷന്‍, സിനിമ, വീഡിയോ, എന്നിവയും ഫ്രീയായി ആസ്വദിക്കാമെന്നും കമ്പനി വ്യക്തമാക്കി.
 
റിലയൻസ് ജിയോയുടെ വാഗ്ദാനങ്ങൾ എന്തുവിലകൊടുത്തും നേരിടാനൊരുങ്ങുകയാണ് എയർടെൽ. ഇതിന്റെ ആദ്യ പടിയായി 135എംബിപി‌എസ് വേഗമുള്ള 4ജി സേവനം മുംബൈയില്‍ കൊണ്ടുവരുകയും ചെയ്തു. നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വേഗമുള്ള 4ജി സേവനമാണിത്. ഡേറ്റാ നിരക്കുകളും എയർടെൽ കുത്തനെ കുറച്ചിട്ടുണ്ട്. തുടക്കത്തില്‍ 1498 രൂപയ്ക്ക് റീചാർജ് ചെയ്താല്‍ 51 രൂപയ്ക്കാണ് ഒരു ജിബി 3ജി, 4ജി ഡേറ്റ എയർടെൽ വാഗ്ദാനം ചെയ്യുന്നത്. 51 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ 28 ദിവസത്തേക്ക് ഒരു ജിബി ഡേറ്റ ലഭിക്കും. 12മാസമാണ് ഈ ഓഫറിന്റെ കാലാവധി.
 
ഒരു ജിബിക്ക് താഴെയുള്ള ഡാറ്റ പ്ലാനുകളിലാണ് ഐഡിയ ഇപ്പോള്‍ കുറവ് വരുത്തിയിരിക്കുന്നത്. 45 ശതമാനം വരെയാണ്  കമ്പനി നിരക്കുകള്‍ കുറച്ചിരിക്കുന്നത്. മുന്‍പ് 19 രൂപയ്ക്ക് മൂന്ന് ദിവസത്തേക്ക് ലഭ്യമായിരുന്ന 75എംബി 2ജി ഡാറ്റ ഇപ്പോള്‍, 110 എംബിയായി ഉയര്‍ത്തുകയും കാലവധി മൂന്ന് ദിവസമായി നിലനിര്‍ത്തുകയും ചെയ്തു. അതുപോലെ 22 രൂപയ്ക്ക് മൂന്ന് ദിവസത്തേക്ക് ലഭിച്ചിരുന്ന 66 എംബി 4ജി/ 3ജി ഡാറ്റ, 90 എംബിയായി വര്‍ധിപ്പിക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിനാലെയുടെ വിശാല വീക്ഷണത്തിലേക്ക് സൃഷ്‌ടികളുമായി കശ്മീരി കലാവിദ്യാര്‍ഥികള്‍