Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തൃശൂര്‍ പൂരം: മെഡിക്കല്‍ വിദഗ്ധ സമിതിയുടെ തീരുമാനം അംഗീകരിക്കുമെന്ന് ദേവസ്വങ്ങള്‍

തൃശൂര്‍ പൂരം: മെഡിക്കല്‍ വിദഗ്ധ സമിതിയുടെ തീരുമാനം അംഗീകരിക്കുമെന്ന് ദേവസ്വങ്ങള്‍

ശ്രീനു എസ്

, തിങ്കള്‍, 19 ഏപ്രില്‍ 2021 (14:54 IST)
തൃശൂര്‍ പൂരത്തെ സംബന്ധിച്ച് മെഡിക്കല്‍ വിദഗ്ധ സമിതിയുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ അറിയിച്ചതായി സൂചന. ഇന്നു വൈകുന്നേരം നാലുമണിക്കാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചിരിക്കുന്നത്. വിദഗ്ധസമിതിയുടെ ശുപാര്‍ശ ഇതിലാണ് പരിഗണിക്കുന്നത്. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ ചെയര്‍മാനായുള്ള മെഡിക്കല്‍ വിദഗ്ധ സമിതിയെയാണ് ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് ചുമതലപ്പെടുത്തിയിരിക്കുന്നത്. യോഗത്തില്‍ ജില്ലാകളക്ടറും കമ്മീഷണറും ഡിഎംഒയും ഓണ്‍ലൈനിലൂടെ പങ്കെടുക്കും.
 
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. രവീന്ദ്രന്‍, കമ്മ്യൂണിറ്റി മെഡിസിന്‍ അഡീഷണല്‍ പ്രൊഫസര്‍ ഡോ. ബിനു അറീക്കല്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്. അതേസമയം വൈകുന്നേരത്തെ ചീഫ് സെക്രട്ടറിയുടെ യോഗത്തിനു ശേഷമായിരിക്കും പൂരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പാസ് നല്‍കുന്ന കാര്യത്തില്‍ തീരുമാനിക്കുക. ഇന്ന് രാവിലെ 10 മണിമുതല്‍ പാസ് നല്‍കി തുടങ്ങുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം, കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ പാറമേക്കാവ് ദേവസ്വം