Eid Wishesh in Malayalam: ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികള്‍ വലിയ പെരുന്നാള്‍ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ഇന്ത്യയില്‍ ജൂലൈ 10 ഞായറാഴ്ചയാണ് ബലി പെരുന്നാള്‍ അഥവാ വലിയ പെരുന്നാള്‍. ഈദ് അല്‍ അദ്ദ എന്നാണ് ഈ പെരുന്നാളിന്റെ യഥാര്‍ഥ പേര്. ബക്രീദ് എന്നും വ്യാപകമായി അറിയപ്പെടുന്നു. ആത്മസമര്‍പ്പണത്തിന്റെ ഓര്‍മ ആചരിക്കുന്ന ഈ പെരുന്നാള്‍ ദിനത്തില്‍ നമുക്ക് പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം. ഏറ്റവും മികച്ച പത്ത് ആശംസകള്‍ ഇതാ. ആശംസകള്‍ ഇവിടെ നിന്ന് കോപ്പി ചെയ്ത് പ്രിയപ്പെട്ടവര്‍ക്ക് അയക്കൂ...
1. പങ്കുവയ്ക്കലിന്റേയും ആത്മസമര്‍പ്പണത്തിന്റേയും ഓര്‍മയാണ് ഈദ്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷം നിറഞ്ഞ വലിയ പെരുന്നാള്‍ ആശംസകള്‍
2. ഏവര്‍ക്കും വലിയ പെരുന്നാള്‍ ആശംസകള്‍. നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും പൂവണിയട്ടെ എന്ന് ഈ നല്ല സുദിനത്തില്‍ ആശംസിക്കുന്നു
3. ഈ പെരുന്നാള്‍ ദിനത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമാധാനവും ഐക്യവും ആരോഗ്യവും സമ്പല്‍സമൃദ്ധിയും നേരുന്നു. ഏവര്‍ക്കും ഈദ് മുബാറക്ക് !
4. പ്രിയപ്പെട്ടവരെ എന്റെ കരങ്ങള്‍ കൊണ്ട് ചേര്‍ത്തുപിടിക്കാന്‍ സാധിക്കാത്തപ്പോഴും എന്റെ പ്രാര്‍ത്ഥനകള്‍ കൊണ്ട് ഞാന്‍ അവരെ ആശ്ലേഷിക്കുന്നു. നിങ്ങള്‍ എപ്പോഴും സ്‌നേഹത്താല്‍ ചുറ്റപ്പെടട്ടെ. ഏവര്‍ക്കും വലിയ പെരുന്നാള്‍ ആശംസകള്‍.
5. എന്നും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധനവും മാത്രം നിറയട്ടെ. ഈദ് മുബാറക്ക് !
6. ഏവരിലും സന്തോഷവും സമാധാനവും നിറച്ച് വലിയ പെരുന്നാള്‍ എത്തി. സന്തോഷവും ആരോഗ്യവും സമ്പത്തും നല്‍കി നിങ്ങളെ അനുഗ്രഹിക്കാന്‍ ഞാന്‍ അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കാം. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഈ നല്ല ദിനം ആഘോഷിക്കാന്‍ സാധിക്കട്ടെ. ഏവര്‍ക്കും ബക്രീദ് ആശംസകള്‍ !
7. നമ്മുടെ പരിഹാരബലി അള്ളാഹു സ്വീകരിക്കട്ടെ, ആവശ്യക്കാര്‍ക്ക് കൈത്താങ്ങാകാന്‍ ഈ പെരുന്നാള്‍ ദിനം നമുക്ക് സാധിക്കണം. ഏവര്‍ക്കും പെരുന്നാള്‍ ആശംസകള്‍
8. അള്ളാഹുവിന്റെ കരുണയും സ്‌നേഹവും എപ്പോഴും നമുക്കൊപ്പം ഉണ്ടാകട്ടെ. ഈദ് മുബാറക്ക്
9. ആത്മസമര്‍പ്പണത്തിന്റെ അനുസ്മരണമായി ഒരു ബലിപെരുന്നാള്‍ കൂടി. ഏവര്‍ക്കും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പെരുന്നാള്‍ ആശംസകള്‍ നേരുന്നു.
10. എല്ലാ ആഗ്രഹങ്ങളും സാധ്യമാക്കി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈദ് മുബാറക്ക്