Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നല്ല നാടൻ കുടമ്പുളിയിട്ട മീൻ കറി - നാവിൽ വെള്ളമൂറുന്നുണ്ടോ? ഒന്ന് രുചിച്ച് നോക്കൂ

കുടമ്പുളിയിട്ട മീൻ കറി

നല്ല നാടൻ കുടമ്പുളിയിട്ട മീൻ കറി - നാവിൽ വെള്ളമൂറുന്നുണ്ടോ? ഒന്ന് രുചിച്ച് നോക്കൂ
, തിങ്കള്‍, 23 ഏപ്രില്‍ 2018 (16:01 IST)
മീൻ കറി ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. കുടമ്പുളിയിട്ട മീൻ കറിയാണെങ്കിൽ പറയുകയും വേണ്ട. മലബാർ മേഖകളിലെ മീൻ കറികൾക്ക് ഒരു പ്രത്യേക രുചിയുമാണ്.
 
രുചികരമായ കുടമ്പുളിയിട്ട മീന്‍ കറി ഉണ്ടാക്കുന്ന വിധം.
 
ചേരുവ:
 
മീന്‍ കഷണങ്ങളാക്കിയത്‌ - അര കിലോ
മുളക് എണ്ണയില്‍ വറുത്ത് പൊടിച്ചത്-  3 ടീസ്പൂണ്‍
മല്ലിപ്പൊടി-1/2 ടീസ്പൂണ്‍
കടുക്- ചെറിയ അളവ് 
ഇഞ്ചി- ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി- 6 അല്ലി
കുടമ്പുളി - 2 അല്ലി
വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില- 2 ഇതള്‍
 
ഉണ്ടാക്കുന്ന വിധം:
 
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ അല്‍പ്പം കടുക് ഇട്ട് പൊട്ടിയ ശേഷം കുനുകുനെയരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി എന്നീ ചേരുവകള്‍ നല്ലതുപോലെ മൂപ്പിക്കുക. ഇതില്‍ കറിവേപ്പില ഇട്ട് ഇളക്കി മുളകും മല്ലിയും കൂടി ഇട്ട് ഇളക്കുക. ഈ മിശ്രിതത്തില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് മീന്‍ കഷ്ണങ്ങള്‍ കൂടി ഇട്ടു വേവിക്കുക. പുളി ഇതളായിത്തന്നെ ഇടുക. വെന്തു കുറുകിക്കഴിയുമ്പോള്‍ താത്തുവയ്ക്കുക. മരച്ചീനിയോടൊപ്പം ഒന്നാംതരം കറിയാണ് കുടമ്പുളിയിട്ട മീന്‍ കറി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിമ്മില്‍ പോകൂ, ഓര്‍മ്മയുടെ മസില്‍ കൂട്ടൂ!