Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രകൃതിമാതാവിനുള്ള ഉചിതമായ ആദരമര്‍പ്പിക്കലാണ് പ്രകൃതി വന്ദൻ പരിപാടിയെന്ന് പ്രധാനമന്ത്രി

പ്രകൃതിമാതാവിനുള്ള ഉചിതമായ ആദരമര്‍പ്പിക്കലാണ് പ്രകൃതി വന്ദൻ പരിപാടിയെന്ന് പ്രധാനമന്ത്രി

സുബിന്‍ ജോഷി

, വ്യാഴം, 27 ഓഗസ്റ്റ് 2020 (21:39 IST)
"പരിസ്ഥിതി സംരക്ഷണമാണ് നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാന മൂല്യം". പ്രകൃതിയുടെ സംരക്ഷണത്തിനും ഉന്നമനത്തിനും സംരക്ഷണത്തിനുമുള്ള 130 കോടി ഇന്ത്യക്കാരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. പ്രകൃതിമാതാവിനോടുള്ള ബഹുമാനാര്‍ത്ഥം ഹിന്ദു സ്പിരിച്വല്‍ ആന്‍ഡ് സര്‍വീസ് ഫൌണ്ടേഷന്‍ സംഘടിപ്പിച്ച പ്രകൃതി വന്ദന്‍ പരിപാടിയില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി.
 
വൃക്ഷവന്ദനവും വൃക്ഷ ആരതിയും പ്രകൃതിമാതാവിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളാണ്. ജനങ്ങള്‍ക്ക് അവരവരുടെ വീടുകളില്‍ തന്നെ വൃക്ഷപൂജ നടത്താന്‍ കഴിയുന്ന രീതിയിലാണ് ഈ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഈ ഉദ്യമം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറെ ഉചിതമായി.
 
പ്രകൃതിയോടിണങ്ങിയുള്ള ജീവിതം നമ്മുടെ ജീവിതചര്യയുടെ ഭാഗമാണ്. പ്രകൃതിപരിചരണത്തിനുള്ള എല്ലാ കാര്യങ്ങളും നമ്മുടെ ജനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അതിന്‍റെ ഫലങ്ങള്‍ പ്രകടമാണ്. മരങ്ങളുടെയും വനത്തിന്‍റെ കാര്യത്തില്‍ വലിയ മുന്നേറ്റം നടത്താനായി. വരും തലമുറയ്ക്ക് കൂടുതല്‍ മികച്ച ഒരു ഭൂമി സംഭാവന ചെയ്യാന്‍ ഇതിലൂടെ സാധിക്കും.
 
ഭൂമിയിലെ സമ്പന്നമായ ജൈവവൈവിധ്യങ്ങളുടെ പരിപാലനത്തെ ശക്തിപ്പെടുത്താന്‍ ഫൌണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടുംബശ്രീ ഓണച്ചന്തകള്‍ ഈമാസം 31വരെ