‘സ്വന്തം അമ്മാവനാണ് പതിനഞ്ചാം വയസ്സില്‍ എന്നെ പീഡിപ്പിച്ചത്’ - യുവതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി സാറാമ്മ!
‘കാമുകന്‍ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്’ - സാറാമ്മയില്‍ വന്ന മെസേജ് ഇതായിരുന്നു
ഫേസ്ബുക്കുകളില്‍ സറാഹ അഥവാ സാറാമ്മ തരംഗമാണ്. കൂട്ടുകാര്‍ക്കിട്ട് പണി കൊടുക്കാനും പറയാന്‍ മറന്ന പ്രണയങ്ങള്‍ തുറന്നു പറയാനും ചിലര്‍ സാറാമ്മയെ ഉപയോഗിച്ചു. എന്നാല്‍ അടുത്തിടെ സാറാമ്മയില്‍ വന്ന മെസേജ് കണ്ട് ഞെട്ടിയിരിക്കുകയാണ് ഫെസ്ബുക്കും ആപ്ലിക്കേഷനും. ‘സ്വന്തം അമ്മാവനാണ് തന്നെ പതിനഞ്ചാം വയസ്സില്‍ പീഡിപ്പിച്ചതെന്നായിരുന്നു’ ആ പരാതി.
ഇതോടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് പുറത്തുവരുന്നത്. കാമുകനില്‍ നിന്നും ലൈംഗികമായി ചൂഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അച്ഛനും കൂട്ടുകാരും ഉപദ്രവിക്കുന്നു എന്നൊക്കെയുള്ള പരാതികളാണ് ഇപ്പോള്‍ സാറാമ്മയില്‍ നിറയെ. ബാലപീഡനങ്ങള്‍ തടയാന്‍ ഈ ആപ്പ് ഉപയോഗപ്രദമാവുകയാണ്.
ബാലപീഡനങ്ങളെക്കുറിച്ചറിയുന്ന 90 ശതമാനം പേരും ഇക്കാര്യം തുറന്നു പറയില്ല. ഇങ്ങനെയുള്ളവര്‍ക്ക് എല്ലാം തുറന്നു പറയാനുള്ള ഒരു പ്ലാറ്റ്ഫോം ആയി മാറുകയാണ് സാറാഹ.
(കടപ്പാട്: മലയാള മനോര)