Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘നെഗറ്റീവും നെഗറ്റീവും കൂട്ടിയാല്‍ പോസിറ്റീവ്, 1 ഉം 1 ഉം കൂട്ടിയാല്‍ പൂജ്യം’; ഗണിതശാസ്ത്രത്തില്‍ മന്ത്രിയുടെ പുതിയ കണ്ടുപിടുത്തത്തില്‍ അമ്പരന്ന് വിദ്യാര്‍ത്ഥികള്‍

ഗണിതശാസ്ത്രത്തില്‍ മന്ത്രിയുടെ പുതിയ കണ്ടുപിടുത്തത്തില്‍ അമ്പരന്ന് വിദ്യാര്‍ത്ഥികള്‍ !

‘നെഗറ്റീവും നെഗറ്റീവും കൂട്ടിയാല്‍ പോസിറ്റീവ്, 1 ഉം 1 ഉം കൂട്ടിയാല്‍ പൂജ്യം’; ഗണിതശാസ്ത്രത്തില്‍ മന്ത്രിയുടെ പുതിയ കണ്ടുപിടുത്തത്തില്‍ അമ്പരന്ന് വിദ്യാര്‍ത്ഥികള്‍
ഡെറാഡൂണ്‍ , ശനി, 16 സെപ്‌റ്റംബര്‍ 2017 (13:47 IST)
ഡെറാഡൂണ്‍ സ്‌കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അരവിന്ദ് പാണ്ടെ അദ്ധ്യാപകയെ അപമാനിച്ചു. മുന്നറിയിപ്പൊന്നും ഇല്ലാതെ സ്കൂളില്‍ എത്തിയ മന്ത്രി പെട്ടന്നു ഒരു ക്ലാസിലേക്ക് കയറിച്ചെല്ലുകയും ക്ലാസെടുക്കുകയായിരുന്ന അദ്ധ്യാപികയെ കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയുമായിരുന്നു.
 
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കെമിസ്ട്രി ക്ലാസ് എടുക്കുകയായിരുന്നു അദ്ധ്യാപിക. താന്‍ സംസ്ഥാനത്തെ മന്ത്രിയാണെന്നും കെമിസ്ട്രി അദ്ധ്യാപകരുടെ ഗണിതശാസ്ത്രത്തിലെ മിടുക്ക് കൂടി അറിയണമെന്നും പറഞ്ഞ് ചില ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു ഇദ്ദേഹം.
 
നെഗറ്റീവും നെഗറ്റീവും ചേര്‍ന്നാല്‍ എത്രയാണെന്ന്  അദ്ധ്യാപികയോട് ചോദിച്ചു നെഗറ്റീവ് ആയിരിക്കുമെന്നായിരുന്നു അദ്ധ്യാപിയുടെ മറുപടി. എന്നാല്‍ നെഗറ്റീവും നെഗറ്റീവും കൂട്ടിയാല്‍ പോസിറ്റീവ് ആണെന്നായിരുന്നു മന്ത്രിയുടെ വാദം. മന്ത്രിയുടെ ഉത്തരംകേട്ട് അദ്ധ്യാപികയും വിദ്യാര്‍ത്ഥികളും അമ്പരന്നു.
 
ആ ചോദ്യങ്ങള്‍ കൊണ്ട് അവസാനിപ്പിക്കാത്ത മന്ത്രി 1 ഉം 1 ഉം കൂട്ടിയാല്‍ എത്രയാണെന്നു ചോദിച്ചു. ഉത്തരം 2 എന്ന് പറഞ്ഞ അദ്ധ്യാപികയോട് അത് തെറ്റാണെന്നും 0 മാണ് ഉത്തരമെന്ന് പറയുകയായിരുന്നു. മന്ത്രിയുടെ ഈ സംസാരത്തെ വിമര്‍ശിച്ച് പലരും രംഗത്ത് വന്നിട്ടുണ്ട്. 
 
ഒരുപക്ഷേ സ്‌കൂളിലോ കോളേജിലോ തനിക്ക് കിട്ടിയ മാര്‍ക്ക് ഓര്‍ത്തായിരിക്കാം മന്ത്രി ഇത്തരമൊരു ഉത്തരം പറഞ്ഞതെന്നാണ് ചിലരുടെപരിഹാസം. എന്നാല്‍ പാണ്ഡേയുടെ അറിവില്ലായ്മയെ കുറിച്ച് വിദ്യാഭ്യാസ വകുപ്പിലെ തന്നെ പലര്‍ക്കും അറിയാമെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നു: കാവ്യാ മാധവന്‍