Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഇനി ബലി കൊടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആടിന്റെ രൂപത്തിലുള്ള കേക്ക് മുറിച്ച് തൃപ്തിപ്പെട്ടോളൂ’: ആര്‍എസ്എസ്

ബലിയറുക്കുന്നത് മുത്തലാഖ് പോലെ മോശം പ്രവൃത്തിയെന്ന് ആര്‍എസ്എസ്

‘ഇനി ബലി കൊടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആടിന്റെ രൂപത്തിലുള്ള കേക്ക് മുറിച്ച് തൃപ്തിപ്പെട്ടോളൂ’: ആര്‍എസ്എസ്
, വ്യാഴം, 31 ഓഗസ്റ്റ് 2017 (17:05 IST)
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മൃഗങ്ങളെ ബലിയറുക്കുന്നത് മുത്തലാഖ് പോലെ മോശം പരിപാടിയാണെന്ന് ആര്‍എസ്എസിന്റെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം രാഷ്ട്രീയ മഞ്ച്. ബലിയറുക്കുന്നത് ബഹിഷ്‌കരിക്കണം. ഇത് ഇസ്‌ലാമില്‍ നിഷിദ്ധമാണെന്ന് എംആര്‍എം അവധ് കണ്‍വീനര്‍ സഈദ് ഹസന്‍ കൗസര്‍ മാധ്യമങ്ങളോട് പറഞ്ഞു. 
 
ഇനി ബലി നല്‍കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആടിന്റെ രൂപത്തിലുള്ള കേക്ക് മുറിച്ച് തൃപ്തിപ്പെടണമെന്നും സഈദ് ഹസന്‍ കൗസര്‍ ഉപദേശം നല്‍കുന്നു. യുപി, ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ മൃഗബലിക്കെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എംആര്‍എം പ്രഖ്യാപിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്‍ഡിഎഫ് ആണ് മികച്ച മുന്നണി; വെള്ളാപ്പള്ളിക്കെതിരെ തുഷാര്‍ രംഗത്ത് - ബിഡിജെഎസില്‍ തര്‍ക്കം മുറുകുന്നു