‘ആരോപണങ്ങള്‍ എന്തിന് അടിച്ചമര്‍ത്തി വെയ്ക്കുന്നു, സത്യം പുറത്തുവരട്ടേ'; അമിത് ഷായുടെ മകനെതിരായ ആരോപണം അന്വേഷിക്കണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ
അമിത് ഷായുടെ മകനെതിരായ ആരോപണം അന്വേഷിക്കണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ
ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരെയുള്ള സാമ്പത്തിക ആരോപണത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും ബിജെപി എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹരംഗത്തെത്തിയിരിക്കുകയാണ്. ഗൗരവതരമായ ആരോപണങ്ങള്‍ ഉയരുമ്പോള്‍ അന്വേഷണത്തിലൂടെ സത്യം തെളിയിക്കുകയാണ് വേണ്ടതെന്നായിരുന്നു ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.
‘ഇങ്ങനെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോള്‍ എന്തിനാണ് അവ അടിച്ചമര്‍ത്തിവെയ്ക്കാന്‍ ശ്രമിക്കുന്നത്? സത്യം പുറത്തുവരട്ടേ. നിങ്ങള്‍ സത്യസന്ധതയും സുതാര്യതയും പാലിക്കണം. എന്തൊക്കെ ആരോപണങ്ങള്‍ എതിരെ വന്നാലും വിഷയത്തില്‍ ഒരന്വേഷണം നടത്തുകയാണ് വേണ്ടതെന്നായിരുന്നു സിന്‍ഹ പറഞ്ഞത്.