Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തിന് ഞങ്ങളെ അനാഥരാക്കി പോയി; പൊട്ടിക്കരഞ്ഞ് തമിഴകം ചോദിക്കുന്നു

തമിഴകം കരയുന്നു, ‘എന്തിന് അനാഥരാക്കി’ ?

എന്തിന് ഞങ്ങളെ അനാഥരാക്കി പോയി; പൊട്ടിക്കരഞ്ഞ് തമിഴകം ചോദിക്കുന്നു
ചെന്നൈ , ബുധന്‍, 8 ഫെബ്രുവരി 2017 (15:22 IST)
തമിഴ്നാട്ടില്‍ രാഷ്‌ട്രീയം കലങ്ങിമറിയുമ്പോള്‍ അനാഥമാക്കപ്പെട്ട അവസ്ഥയിലാണ് തമിഴകം. ഒ പി എസ് ചരിത്രപരമായ തുറന്നു പറച്ചില്‍ നടത്തിയതിനു ശേഷം എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ മറീന ബാച്ചിലെ എം ജി ആര്‍ മെമ്മോറിയലിലേക്ക് ഒഴുകുകയാണ്. പിന്‍ഗാമിയെ നിശ്ചയിക്കാതെ, തങ്ങളെ അനാഥരാക്കി എന്തിനാണ് അമ്മ പോയതെന്ന് അവര്‍ ചോദിക്കുന്നു.
 
പാര്‍ട്ടിക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയില്‍ മിക്ക എ ഐ എ ഡി എം കെ പ്രവര്‍ത്തകരും വിഷമത്തിലാണ്. പിന്‍ഗാമിയെ പ്രഖ്യാപിക്കാതെ അമ്മ വിട പറഞ്ഞതെന്തിനെന്ന് അവര്‍ ചോദിക്കുന്നു. എന്താണ് ചെയ്യേണ്ടതെന്ന് തങ്ങളോട് പറയൂ എന്ന് അമ്മയോട് ആവശ്യപ്പെടുന്ന പ്രവര്‍ത്തകര്‍ ആരെയാണ് തങ്ങള്‍ പിന്തുണയ്ക്കേണ്ടതെന്നും ചോദിക്കുന്നു.
 
മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ആയിരുന്നു പനീര്‍സെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍, ഞായറാഴ്ച പനീര്‍സെല്‍വം രാജി സമര്‍പ്പിച്ചിരുന്നു. രാജി ഗവര്‍ണര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചൊവ്വാഴ്ച വൈകുന്നേരം മറീനയിലെ ജയലളിതയുടെ സ്മൃതിമണ്ഡപത്തില്‍ എത്തിയ പനീര്‍സെല്‍വം താന്‍ രാജിവെക്കാന്‍ നിര്‍ബന്ധിതനായി എന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
 
ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം കാവല്‍മുഖ്യമന്ത്രിയായി തുടരുന്ന പനീര്‍സെല്‍വം ജയലളിതയുടെ മരണത്തില്‍ ഇന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയലളിതയുടെ മരണം അന്വേഷിക്കേണ്ടതില്ല, അത് അമ്മയ്ക്ക് അപമാനകരം: ശശികല