Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌പൈഡര്‍മാന്‍ അറസ്റ്റില്‍ ; ദുരൂഹത നിറഞ്ഞ കൊലപാതക കേസിന്റെ ചുരുളഴിയുന്നു

കവര്‍ച്ചയ്ക്ക് എത്തിയത് സ്‌പൈഡര്‍മാനോ?‍

സ്‌പൈഡര്‍മാന്‍ അറസ്റ്റില്‍ ; ദുരൂഹത നിറഞ്ഞ കൊലപാതക കേസിന്റെ ചുരുളഴിയുന്നു
ബംഗളൂരു , തിങ്കള്‍, 26 ജൂണ്‍ 2017 (10:39 IST)
ദിവസങ്ങളായി പൊലീസിനെ കുഴക്കിയ ദുരൂഹമായ കൊലപാത കേസ് ഒടുവില്‍ ചുരുളഴിയുന്നു.  
യെലഹന്‍ക ന്യൂ ടൗണില്‍ കവര്‍ച്ചാ ശ്രമം തടയുന്നതിനിടെ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടിരുന്നു. ഈ മാസം 21നായിരുന്നു സംഭവം നടന്നത്. സംഭവമായി ബന്ധപ്പെട്ട് നവീന്‍ കുമാര്‍ മഞ്ഞെഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാസനിലെ ദൊഡ്ഡഗെനെഗെരെ സ്വദേശിയാണ് ഇയാള്‍‍. 
 
എസ്എസ്എല്‍സിയ്ക്ക് 75 ശതമാനം മാര്‍ക്കുള്ള ഇയാള്‍ക്ക് പഠനത്തിലേതിനേക്കാള്‍ മറ്റൊരു സവിശേഷമായ കഴിവ് കൂടിയുണ്ട്. വലിയ കെട്ടിടങ്ങളില്‍ അള്ളിപ്പിടിച്ച് കയറുന്നതില്‍ വിദഗ്ധനാണ് ഇയാള്‍. ഇത്തരത്തിലാണ് ഇയാള്‍ കവര്‍ച്ച നടത്താറുള്ളത്. സ്വയം സ്‌പൈഡര്‍മാന്‍ എന്നു വിളിക്കുന്ന നവീനെ വെള്ളിയാഴ്ച രാത്രി ഹസനില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാമറ എവിടെ? ആദ്യം ക്യാമറ വരട്ടെ, എന്നിട്ട് കാറില്‍ നിന്നും ഇറങ്ങാം! മോദിയ്ക്ക് ഭ്രമം!