സ്വകാര്യ വിമാനയാത്രകള്‍ നടത്താന്‍ പണം നല്‍കിയതാര് ’: മോദിക്കെതിരെ കോൺഗ്രസ് രംഗത്ത്
മോദിയെ ലക്ഷ്യമിട്ട് കോൺഗ്രസ് രംഗത്ത്
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വകാര്യ ചാട്ടേർഡ് വിമാനത്തില്‍ യാത്രകള്‍ നടത്താന്‍ മോദിക്ക് പണം നല്‍കിയതാരെന്ന ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. 2002 മുതല്‍ 2007 വരെയായിരുന്നു മോദിയുടെ സൗജന്യ യാത്രകള്‍. റിലയൻസ് മുതല്‍ അദാനി ഗ്രൂപ്പ് വരെയുള്ളവരുടെ വിമാനത്തില്‍ അദ്ദേഹം 100 സൗജന്യയാത്രകളാണ് നടത്തിയതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനുസിങ് ചൂണ്ടിക്കാട്ടി.
ഈ യാത്രകള്‍ക്കായി അദ്ദേഹം 16.56 കോടി രൂപ ചിലവഴിച്ചു. അതില്‍ മൂന്ന് കോടി വിദേശയാത്രയ്ക്കാണ് ചെലവഴിച്ചത്. മുഖ്യമന്ത്രിയായിരിക്കെ സൗജന്യ യാത്രകള്‍ നടത്തിയ മോദി പൊതുസമൂഹത്തിനു വിശദീകരണം നൽകാന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. 500 രൂപയില്‍ കൂടുതല്‍ വിലയുള്ള സമ്മാനം വാങ്ങിയാൽ അത് മുഖ്യമന്ത്രിമാര്‍ വെളിപ്പെടുത്തണമെന്നും സിങ്‌വി വ്യക്തമാക്കി.