Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തന്നെ നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കണം: കേന്ദ്ര ആരോഗ്യമന്ത്രി

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തന്നെ നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കണം: കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി , ബുധന്‍, 19 ജൂലൈ 2017 (13:36 IST)
സംസ്ഥാനത്ത് നഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. സുപ്രീംകോടതിയുടെ ഉത്തരവിനനുസരിച്ചുതന്നെ സംസ്ഥാനങ്ങള്‍ നഴ്‌സുമാര്‍ക്ക് വേതനം നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ലോക്‌സഭയില്‍ വ്യക്തമാക്കി. 
 
നഴ്‌സുമാര്‍ നടത്തുന്ന സമരം വളരെ ഗൗരവമേറിയതാണെന്ന് വിലയിരുത്തിയ മന്ത്രി സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുകയെന്നത് സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണെന്നും വ്യക്തമാക്കി. കേരളത്തില്‍ നിന്നുളള എംപിമാരായ കെ.സി വേണുഗോപാല്‍, ആന്റോ ആന്റണി എന്നിവരായിരുന്നു ഈ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്. 
 
നഴ്‌സുമാരുടെ ശമ്പളം 20000 രൂപയില്‍ കുറയരുതെന്ന നിര്‍ദേശമാണ് നിലവിലുള്ളത്. കുറഞ്ഞ വേതനം 20000 രൂപ നല്‍കണമെന്നും സമിതി കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പിലാക്കാനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും ലോക്സഭയില്‍ മന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാണ് പൊലീസ് ബുദ്ധി! ഇനി ആ ദിലീപെങ്ങാനും നിരപരാധിയായിരിക്കുമോ? - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്