Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വിവാഹമോചനമല്ല ഇന്ത്യയില്‍ കൂടുതല്‍, പകരം നടക്കുന്നത് ഇതാണ്

വിവാഹമോചനത്തേക്കാള്‍ കൂടുതല്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വേര്‍പിരിയലുകള്‍

വിവാഹമോചനമല്ല ഇന്ത്യയില്‍ കൂടുതല്‍, പകരം നടക്കുന്നത് ഇതാണ്
ന്യൂഡല്‍ഹി , തിങ്കള്‍, 15 മെയ് 2017 (12:12 IST)
മുത്തലാക്ക് വിഷയം ചര്‍ച്ച ഊര്‍ജിതമാകുമ്പോള്‍ വിവാഹമോചനത്തേക്കാള്‍ കൂടുതലാണ് ഇന്ത്യയില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വേര്‍പെട്ട് താമസിക്കലെന്ന് റിപ്പോര്‍ട്ട്കള്‍. മറ്റ് മതങ്ങളെ അപേക്ഷിച്ച് ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയിലാണ് ഈ പ്രവണത വളരെ കൂടുതലായി കാണുന്നത്.
 
വിവാഹമോചനം മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ ശക്തമാകുമ്പോള്‍ അതിന്റെ ഇരട്ടിയിലധികമാണ് ക്രിസ്ത്യാനികള്‍ക്കും ബുദ്ധമതക്കാര്‍ക്കും ഇടയില്‍ നടക്കുന്നത്. നിയമപരമായി വിവാഹിതരായവര്‍ നിയമപരമായി വേര്‍പെടുന്നതിന് പകരം ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ച് വേറെ പോകുന്നതോ ഭാര്യ ഭര്‍ത്താവുമായി വേര്‍പെട്ട് നില്‍ക്കുന്നതോ മറ്റൊരാള്‍ക്കൊപ്പം പോകുകയോ രണ്ടുപേരും തമ്മില്‍ അകന്നു കഴിയുന്നതോ ആയ രീതികളാണ് കൂടുതല്‍. 
 
1000 മുസ്‌ളീം വിവാഹിതകളില്‍ 6.9 എന്ന കണക്കില്‍ ഭര്‍ത്താവുമായി വേര്‍പെട്ടു താമസിക്കുന്നവര്‍ ഉണ്ട്. നിയമപരമായി നടത്തിയ വിവാഹമോചനമാകട്ടെ 4.9 ശതമാനവുമാണ്.  എന്നാല്‍ ഹിന്ദുക്കള്‍ക്ക് 1000 വിവാഹിതരില്‍ 6.9 എന്നതാണ് വേര്‍പെട്ട് കഴിയുന്നവരുടെ നിരക്ക്.
 
ഡൈവോഴ്‌സ് നേടിയതാകട്ടെ 1000 ന് 2.2 പേര്‍ വീതവും. കുടാതെ ക്രിസ്ത്യാനികളില്‍ വേര്‍പെട്ട് കഴിയുന്നവര്‍ 1000 ന് 11.9 ആണ്. നിയമപരമായ വേര്‍പിരിയലിന്റെ കണക്ക് ക്രിസ്ത്യാനികളില്‍ 1000 ന് 4.7 ഉം ബുദ്ധമതക്കാരില്‍ വിവാഹമോചനം നിയമപരമായി നേടിയത് 5.6 എന്നതുമാണ് കണക്ക്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീഡിയോയുമായി സിപിഎമ്മിനെ കുടുക്കാനിറങ്ങിയ കുമ്മനം വെട്ടിലായി!