Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗൊരഖ്പൂരിന്റെ ദുരന്തം അവസാനിക്കുന്നില്ല; ഇന്നലെ ഏഴു മരണം കൂടി, കുട്ടികള്‍ക്ക് ഓക്‌സിജന്‍ വാങ്ങിനല്‍കിയ ഡോക്ടറെ നീക്കി

കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറെ ശിക്ഷിച്ച് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍

ഗൊരഖ്പൂരിന്റെ ദുരന്തം അവസാനിക്കുന്നില്ല; ഇന്നലെ ഏഴു മരണം കൂടി, കുട്ടികള്‍ക്ക് ഓക്‌സിജന്‍ വാങ്ങിനല്‍കിയ ഡോക്ടറെ നീക്കി
, തിങ്കള്‍, 14 ഓഗസ്റ്റ് 2017 (07:26 IST)
ഗൊരഖ്പുരില്‍ 70 കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവം വിവാദത്തിലേക്ക്. സംഭവത്തില്‍ സ്വന്തം മുഖം രക്ഷിക്കാനുള്ള സര്‍ക്കാര്‍ നടപടിക്ക് ഇരയായത് സ്വന്തം പണം മുടക്കി കുട്ടികള്‍ക്കായി ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങി നല്‍കിയ ഡോക്ടര്‍.
 
ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. കഫീല്‍ അഹമ്മദിനെ ചുമതലയില്‍ നിന്ന് നീക്കി. സ്വകാര്യപ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് കഫീല്‍ അഹമ്മദിനെ ചുമതലയില്‍ നിന്നും മാറ്റിയത്. ദുരന്തം സംബന്ധിച്ച സര്‍ക്കാര്‍ വാദം തള്ളി കുട്ടികളുടെ രക്ഷിതാക്കളും രംഗത്തെത്തിയിരിക്കുകയാണ്. 
 
ഓക്സിജന്‍ നിലച്ചതോടെ ശിശുരോഗവിഭാഗം തലവനായ കഫീല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ തേടിയിറങ്ങി. മറ്റ് ആശുപത്രികളില്‍ നിന്നും ക്ലിനിക്കുകളില്‍ നിന്നുമായി 12 സിലിണ്ടറുകള്‍ഡോക്ടര്‍ സ്വന്തം പണം മുടക്കി വാങ്ങി കുട്ടികളുടെ ചികിത്സയ്ക്കായി നല്‍കിയിരുന്നു. ഇത് വാര്‍ത്തയായതോടെ സമൂഹമാധ്യമങ്ങള്‍ കഫീലിനെ അഭിനന്ദിച്ച് രംഗത്തെത്തി. വാര്‍ത്തള്‍ വന്നതിന് പിന്നാലെയാണ് കഫീലിനെതിരെ അച്ചടക്ക നടപടി ഉണ്ടായത്.
 
എന്നാല്‍, ആശുപത്രിയില്‍ ഓക്സിജന്‍ മുടങ്ങിയതിനു കാരണം ഡോ. കഫീല്‍ അഹമ്മദ് ആണെന്നാണ് സര്‍ക്കാരിന്റെ വാദം. രണ്ട് ദിവസത്തേക്ക് മാത്രമാണ് ഓക്സിജന്‍ മുടങ്ങിയതെന്നും സര്‍ക്കാര്‍ വാദിക്കുന്നുണ്ട്. എന്നാല്‍, രണ്ട് ദിവസമാണ് ഓക്‌സിജന്‍ ഇല്ലാതിരുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോരഖ്പൂരിലെ കുട്ടികളുടെ കൂട്ടമരണം: യോഗി ആദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ചു; സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി