രാഷ്ട്രപതി മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ലാഭമുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. ഗാന്ധിവധത്തിന് ശേഷം ജനസംഘത്തിനും ആര് എസ് എസിനും ഏറെ ദോഷമുണ്ടായി. കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ചുവിട്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടി വരണമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയുണ്ടായില്ല. അതുകൊണ്ടുതന്നെ ഗാന്ധിജിയുടെ കൊലപാതകത്തില്‍ നിന്ന് ലാഭമുണ്ടാക്കിയത് കോണ്‍ഗ്രസാണ് - ഗുജറാത്തില്‍ സംസാരിക്കവെയാണ് ഉമാഭാരതി ഇങ്ങനെ പറഞ്ഞത്.